ബജറ്റിൽ പിടിച്ചു കയറി വിപണി; ഒഴുകിയെത്തിയത് 1.83 ലക്ഷം കോടി, മുൻനിര കമ്പനികൾക്ക് നേട്ടം

indian market

ബജറ്റ് പ്രമാണിച്ച് ശനിയാഴ്ച വരെ നീണ്ട ആഴ്ചയില്‍ ഇന്ത്യൻ ലക്ഷം കോടിയുടെ നേട്ടമുണ്ടാക്കി ഇന്ത്യൻ വിപണി. ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായത്. ഇതിൽ തന്നെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മൂല്യത്തിൽ മാത്രം 32000 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായി. ഇതോടെ 5,89,066 കോടിയായി ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യം ഉയര്‍ന്നു.

ഐസിഐസിഐ ബാങ്ക് 32,303 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 30,822 കോടി, ഐടിസി 26,212 കോടി, റിലയന്‍സ് 25,373 കോടി, എസ്ബിഐ 19,411 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. കഴിഞ്ഞയാഴ്ച തകർന്നു നിന്ന ഓഹരി വിപണി ശക്തമായ തിരിച്ചുവരവ് ആണ് നടത്തിയത്. ബിഎസ്ഇ സെന്‍സെക്‌സ് 1315 പോയിന്റ് ആണ് ഉയര്‍ന്നത്.

ALSO READ; ആരാണ് ലുവോ ഫുലി ? ആഗോള വിപണി വിറപ്പിച്ച ഡീപ്‌സീക്കിലെ പെൺപുലി

അതേസമയം ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് തുടങ്ങിയ വമ്പന്മാർ തിരിച്ചടി നേരിട്ടു. ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 28,058 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 14,73,918 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. എയര്‍ടെല്‍ 11,211 കോടി, ഇന്‍ഫോസിസ് 9,653 കോടി എന്നിങ്ങനെയാണ് മറ്റു രണ്ടു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശനിയാഴ്ചയും ഓഹരി വിപണിയില്‍ പ്രത്യേക വ്യാപാരം സംഘടിപ്പിച്ചത്. ഇതിന് മുമ്പ് 2015ലും 2020ലും സമാനമായ ഇടപാട് വിപണിയില്‍ നടന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News