
അഹമ്മദാബാദ് വിമാനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ടാറ്റ ഗ്രൂപ്പിന് കത്തയച്ചു. ബിജെ മെഡിക്കല്‍ കോളേജിലെ പരിക്കേറ്റവരും മരിച്ചവരുമായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും സഹായം നല്‍കണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ഐഎംഎ ഗുജറാത്ത് സംസ്ഥാന ഘടകമാണ് ടാറ്റ ഗ്രൂപ്പിന് കത്തയച്ചത്.
അതേസമയം എയർ ഇന്ത്യ വിമാന അപകടം അന്വേഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. മൂന്ന് മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷൻ. എന്താണ് അപകടത്തിന് കാരണം എന്ന് സമിതി പരിശോധിക്കും.
ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് നിർദ്ദേശങ്ങൾ സമിതി നൽകും. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ജോയിന്റ് സെക്രട്ടറി തലത്തിൽ കുറയാത്ത ഉദ്യോഗസ്ഥരും സമിതിയും ഉണ്ട്.
അഹമ്മദാബാദ് വിമാനാപകടത്തിന് കാരണം തേടുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഡിജിസിഎയും വിവിധ അന്താരാഷ്ട്ര ഏജന്‍സികളും അന്വേഷണം നടത്തും. ബ്രിട്ടന്‍, അമേരിക്ക രാജ്യങ്ങളില്‍ നിന്നും വിദഗ്ധ സംഘം അഹമ്മദാബാദിലെത്തും. ബോയിംഗ് കമ്പനിയും ആഭ്യന്തര അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ ഒരു ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്
പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തീഗോളമായി മാറിയ വിമാനാപകടത്തിന്റെ കാരണം തേടുകയാണ് ഇനി പ്രധാന വെല്ലുവിളി. ഏറ്റവും സുരക്ഷിതവും ഇന്ധനശേഷിയുമുളള ബോയിംഗ് ഡ്രൈീംലൈനര്‍ 787- 8വേരിയന്റ് വിമാനം തകര്‍ന്ന് വീണതോടെ ബോയിംഗ് കമ്പനി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. വിമാനത്തിന്റെ നിര്‍മ്മാണഘട്ടത്തില്‍ തന്നെ ബോധപൂര്‍വ്വം വീഴ്ചയുണ്ടായിയെന്ന വിവാദങ്ങള്‍ നിലനില്‍ക്കെ, യുഎസ് കമ്പനിയെ വീണ്ടും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയം നേരത്തേ തന്നെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും അന്വേഷണം ആരംഭിച്ചു. എഎഐബി ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പൈടെ ഉദ്യോഗസ്ഥര്‍ അഹമ്മദാബാദിലെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here