
മിസൈല്‍ പരീക്ഷണം നടത്തി ഇന്ത്യന്‍ നാവികസേന. ഐഎന്‍എസ് സൂറത്തില്‍ നിന്നും വിജയകരമായി പരീക്ഷിച്ചുവെന്ന് ഇന്ത്യന്‍ നാവികസേന വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് രാജ്യത്തിന്റെ ഏറ്റവും പുതിയ തദ്ദേശീയ യുദ്ധക്കപ്പലില്‍ ഇന്ത്യ ശക്തിപ്രകടനം നടത്തിയത്. മധ്യദൂര ഉപരിതല വ്യോമ മിസൈല്‍ സംവിധാനം ഉപയോഗിച്ച് സീ സ്‌കിമിങ് മിസൈലുകളെ തകര്‍ക്കുന്ന പരീക്ഷണമാണ് അറബിക്കടലിലെ പരീക്ഷണ വേദിയില്‍ നടന്നത്.
ശത്രുപക്ഷത്തിന്റെ റഡാറുകളുടെയും ഇന്‍ഫ്രാറെഡിന്റെയും കണ്ണുവെട്ടിച്ച് ജലോപരിതലത്തിന് തൊട്ടുമുകളിലൂടെ പായുന്ന മിസൈലുകള്‍ എംആര്‍ സാം സംവിധാനത്തിലൂടെ തകര്‍ക്കാനുള്ള ശേഷിയാണ് നാവികസേന വിജയകരമായി നടത്തിയത്. അതായത് സീ സ്‌കിമ്മിങ് നടത്തുന്ന മിസൈലുകളെയാണ് ഇവിടെ തകര്‍ത്തിരിക്കുന്നത്.
ALSO READ: ഇനിയാശ്വസിക്കാം! റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശി നാട്ടിൽ തിരിച്ചെത്തി
കറാച്ചിയില്‍ നിന്നും മിസൈല്‍ പരീക്ഷണം നടത്തുമെന്ന് പാകിസ്ഥാന്‍ പറഞ്ഞതിന് പിന്നാലെയാണ് ഇന്ത്യയുടെ പരീക്ഷണം. ഇസ്രയേലുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത എം ആര്‍ സാം സംവിധാനത്തിന് എഴുപത് കിലോമീറ്റര്‍ വരെയാണ് പ്രഹരശേഷി കണക്കാക്കിയിട്ടുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

