
ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജയായ ഡോക്ടറും കുടുംബവും കൊല്ലപ്പെട്ടു. ഇന്ത്യൻ വംശജയായ യൂറോഗെനക്കോളജിസ്റ്റ് ഡോ. ജോയ് സെനി, ഭർത്താവും ന്യൂറോസയന്റിസ്റ്റുമായ ഡോ. മൈക്കിൾ ഗ്രോഫ്, മകൾ കരേന ഗ്രോഫ്, സുഹൃത്ത് ജെയിംസ് സാന്റോറോ, മകൻ ജേർഡ് ഗ്രോഫ്, പങ്കാളി അലക്സിയ എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ന്യൂയോർക്കിലാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച സ്വകാര്യ വിമാനം തകർന്നുവീണാണ് അപകടം ഉണ്ടായത്. കാറ്റ്സ്കിൽസിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച വിമാനം കോപാക്കിലെ മഡ്ഡി ഫീൽഡിലാണ് തകര്‍ന്ന് വീണത്. അപകട സമയം അറ് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ഉയരത്തിൽ നിന്ന് താഴേക്ക് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ALSO READ: ‘അന്യഗ്രഹജീവികൾക്കുള്ള സന്ദേശം’: കുടിയേറ്റക്കാർ 30 ദിവസത്തിനുള്ളിൽ രാജ്യംവിടണമെന്ന് അമേരിക്ക
മരിച്ച ഡോ. മൈക്കിൾ ഗ്രോഫിൻ്റെ മകൾ കരേന ഗ്രോഫ് കായിക താരമാണ്. എംഐടി മുൻ സോക്കർ പ്ലേയറും 2022 എൻഎസിസി വുമൺ ഓഫ് ദ ഇയർ പുരസ്കാരവും നേടിയ അത്ലറ്റാണ് കരേൻ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here