‘കണ്ടപ്പോൾ അമ്മാവനെ പോലെ തോന്നി’; യുഎസിൽ ഓടുന്ന ബസിൽ ഇന്ത്യക്കാരനെ മറ്റൊരു ഇന്ത്യക്കാരന്‍ കുത്തിക്കൊന്നു

ഓടുന്ന ബസിൽ വെച്ച് ഇന്ത്യൻ വംശജനായ സംരംഭകനെ സഹ ഇന്ത്യക്കാരൻ കുത്തിക്കൊലപ്പെടുത്തി. അക്ഷയ് ഗുപ്തയെ (30) ദീപക് കണ്ടേൽ(31) എന്ന യുവാവാണ് കൊലപ്പെടുത്തിയത്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു ആക്രമണം.

മേയ് 14 നായിരുന്നു സംഭവം. ബസിൽ അക്ഷയ് ഗുപ്തയുടെ അടുത്തിരുന്ന പ്രതി ദീപക് കണ്ടേൽ യാതൊരു പ്രകോപനവുമില്ലാതെ യുവാവിനെ ആക്രമിക്കുകയായിരുന്നു. ബസ് നിർത്തിയ ഉടൻ തന്നെ പ്രതിയായ ദീപക് മറ്റ് യാത്രക്കാര്‍ക്കൊപ്പം ഇറങ്ങി രക്ഷപ്പെട്ടു.

ALSO READ: ഡോക്ടറിൽ നിന്നും കൊലയാളി, അവിടെ നിന്നും പുരോഹിതൻ; 125 പേരുടെ കി‍ഡ്നി മോഷ്ടിച്ച് വിറ്റു, ‘ഡോക്ടർ ഡെത്ത്’ പിടിയിൽ

അടിയന്തര രക്ഷാപ്രവർത്തകർ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഗുപ്ത സംഭവസ്ഥലത്ത് വച്ചു തന്നെ മരിക്കുകയായിരുന്നു. താമസിയാതെ പോലീസ് കണ്ടലിനെ സമീപത്ത് നിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, കൊലപാതകം നടത്തിയതായി കണ്ടൽ സമ്മതിച്ചു. അക്ഷയ് ഗുപ്തയെ കാണാൻ തന്റെ അമ്മാവനെപ്പോലെ തോന്നിയതിനാലാണ് കുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. യുവാവിനെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.

ആരോഗ്യ-സാങ്കേതിക സ്റ്റാർട്ടപ്പ് മേഖലയിലെ വളർന്നുവരുന്ന താരമായിരുന്നു ഗുപ്ത. മുതിർന്ന പൗരന്മാരെ ചലനശേഷിയും സന്തുലിതാവസ്ഥയും മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഓസ്റ്റിനിലെ ഫുട്ബിറ്റ് എന്ന കമ്പനിയിൽ അദ്ദേഹം സഹസ്ഥാപകനായിരുന്നു. പെൻ സ്റ്റേറ്റിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഗുപ്തയെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല തന്റെ നൂതന കണ്ടുപിടുത്തത്തിനായി നേരിട്ട് ക്ഷണിച്ചിരുന്നു.

തന്റെ സ്റ്റാർട്ടപ്പ് കെട്ടിപ്പടുക്കുന്നതിനായി ആമസോണിൽ നിന്നുള്ള 300,000 ഡോളറിന്റെ ജോലി ഓഫർ അദ്ദേഹം അടുത്തിടെ നിരസിച്ചിരുന്നു, കൂടാതെ ശാസ്ത്രത്തിൽ അസാധാരണ കഴിവുള്ള വ്യക്തികൾക്ക് നൽകുന്ന അഭിമാനകരമായ O-1A വിസയും അദ്ദേഹത്തിന് ലഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali