100 കോടിയിലധികം വില വരുന്ന കാറുകളുടെ ശേഖരം, ലോകത്തിലെ തന്നെ അറിയപ്പെടുന്ന കാര്‍ കളക്ടര്‍; എലിസബത്ത് രാഞ്ജിയുടെ റേഞ്ച് റോവർ സ്വന്തമാക്കിയ ഇന്ത്യക്കാരൻ

എലിസബത്ത് രാഞ്ജിക്ക് വലിയൊരു ആഡംബര കാറുകളുടെ ശേഖരം തന്നെയുണ്ടായിരുന്നു. സാധുവായ ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിക്കാൻ യുകെയിൽ യോഗ്യതയുള്ള ഒരേയൊരു വ്യക്തി രാജ്ഞി മാത്രമായിരുന്നു. ഇപ്പോഴിതാ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വാഹനമായിരുന്നു റേഞ്ച് റോവർ ലേലത്തിൽ വാങ്ങിയിരിക്കുകയാണ് ശത കോടീശ്വരനായ യോഹൻ പൂനാവാല എന്ന ഇന്ത്യക്കാരൻ.

ALSO READ: കോന്നി ചിറ്റൂര്‍ക്കടവ് പാലത്തിനായി 12 കോടി അനുവദിച്ചു

ബ്രാംലി ഓക്ഷനേഴ്‌സായിരുന്നു ഈ വാഹനം ലേലത്തില്‍ വെച്ചിരുന്നത്. എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്നപ്പോഴുള്ള അതേ നമ്പറിലാണ് ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ലോകത്തിലെ തന്നെ അറിയപ്പെടുന്ന കാര്‍ കളക്ടര്‍മാരില്‍ ഒരാളാണ് യോഹന്‍ പൂനാവല്ല. 100 കോടി രൂപയിലധികം വില വരുന്ന കാറുകള്‍ യോഹന്‍ പൂനാവലക്കുണ്ട്. അടുത്തിടെ ഖത്തറില്‍ നടന്ന ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ യോഹന്‍ പൂനാവാല്ലയെ ‘കളക്ടര്‍ ഓഫ് ദ ഇയര്‍ 2023’ ആയി പ്രഖ്യാപിച്ചിരുന്നു.

മദർ തെരേസയ്ക്ക് പോൾ ആറാമൻ മാർപാപ്പ സമ്മാനിച്ച “1964 ലിങ്കൺ കോണ്ടിനെന്റൽ 4-ഡോർ കൺവേർട്ടബിൾ” സെഡാനും ഇദ്ദേഹത്തിന്റെ കളക്ഷനിലുണ്ട്.ബെന്റ്‌ലി ബെന്റയ്‌ഗ, റോൾസ് റോയ്‌സ് ഫാന്റം ഡ്രോപ്പ്‌ഹെഡ് കൂപ്പെ, ഫെരാരി 458 അപെർട്ട, ഫെരാരി 488 അപെർട്ട, ഫെരാരി പോർട്ടോഫിനോ, എഫ്12 ബെർലിനെറ്റ എന്നിവ യോഹാൻ കൊണ്ടുവന്ന കാറുകളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം അദ്ദേഹം ബെന്റ്‌ലി ഫ്‌ലയിംഗ് സ്പര്‍ സ്വന്തമാക്കിയിരുന്നു.

ALSO READ: മുട്ട ഇങ്ങനെ പരീക്ഷിച്ചാല്‍ മുഖക്കുരുവിനോട് പറയാം ഗുഡ്‌ബൈ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News