ഇന്ത്യൻ പാസ്പോർട്ട്, വീസാ സേവനങ്ങൾ ഇനി അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും മാത്രം

ഇന്ത്യൻ പാസ്പോർട്ട്, വീസാ സേവനങ്ങൾ ഇനി  അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും മാത്രമായിരിക്കും ലഭ്യമാകുക എന്ന്  ഇന്ത്യൻ എംബസി അറിയിച്ചു.
പാസ്‌പോർട്ട്, വീസ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ നേരിട്ട് എംബസിയോ  കോൺസുലേറ്റ് വഴിയോ പരിമിതമായ തോതിൽ ലഭ്യമാക്കും.
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെ മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുക. മുൻകൂട്ടി അപ്പോയിൻ്റ്‌മെൻ്റുകൾ ആവശ്യമില്ല. എന്നാൽ  ആദ്യം വരുന്നവർക്ക് ആയിരിക്കും  മുൻഗണന. തിരക്ക് ഒഴിവാക്കാൻ അപേക്ഷകന് മാത്രമേ എംബസിയിലേക്കും കോൺസുലേറ്റിലേക്കും പ്രവേശനമുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
വർധിപ്പിച്ച പാസ്‌പോർട്ട് സേവന നിരക്കുകൾ ഇതിനകം നിലവിൽ  പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News