ഐപിഎല്‍; പഞ്ചാബ് കിംഗ്‌സ്x മുംബൈ ഇന്ത്യൻസ് മത്സരത്തിൻ്റെ വേദി മാറ്റി

IPL 2025

ഇന്ത്യൻ പ്രീമിര്‍ ലീഗിലെ ഇനി നടക്കാനിരിക്കുന്ന പഞ്ചാബ് കിംഗ്‌സ് – മുംബൈ ഇന്ത്യൻസ് മത്സരത്തിൻ്റെ വേദി മാറ്റി. അഹമ്മദാബാദിലേക്കാണ് മത്സരവേദി മാറ്റിയത്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ രാജ്യത്ത് പലയിടത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയതോടെയാണ് മത്സരവേദി മാറ്റിയത്. മെയ് 11നാണ് മത്സരം.

മത്സരം നടത്താൻ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനെ (ജിസിഎ) ബിസിസിഐ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മത്സര വേദി മാറ്റുന്നതില്‍ അന്തിമ തീരുമാനമായത്.

ALSO READ: ‘കായിക മത്സരങ്ങളിൽ എട്ടാം സ്ഥാനം വരെ സ്വന്തമാക്കുന്ന താരങ്ങൾക്ക് ഗ്രേസ് മാർക്ക്’: മന്ത്രി വി അബ്ദുറഹിമാൻ

ഇന്ന് നടക്കുന്ന ഡൽഹി – പഞ്ചാബ് മത്സരമാണ് ധരംശാലയില്‍വെച്ച് നടക്കുന്ന ഈ സീസണിലെ അവസാന മത്സരം. നിലവിലെ സാഹചര്യത്തിൻ്റെ അടിസ്ഥാനത്തില്‍ ഇനി ഇവിടെവെച്ച് മത്സരം നടത്തേണ്ടതില്ലെന്നാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News