റെയിൽവേ യാത്രക്കാർ ശ്രദ്ധിക്കുക! ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിൽ മാറ്റം

indian-railway-new-ticket-cancellation-refund-rules-2026-malayalam

ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റിങ്, ചരക്ക് നീക്കം എന്നിവയിൽ സുപ്രധാനമായ അഞ്ച് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. ഇതിൽ യാത്രക്കാരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന മാറ്റം ടിക്കറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടതാണ്.

പുതിയ നിയമപ്രകാരം, ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂറിൽ താഴെ സമയം മാത്രം ബാക്കിയുള്ളപ്പോൾ സ്ഥിരീകരിച്ച (Confirmed) ടിക്കറ്റുകൾ റദ്ദാക്കിയാൽ ഇനി മുതൽ റീഫണ്ട് ലഭിക്കില്ല. അവസാന നിമിഷം ടിക്കറ്റുകൾ റദ്ദാക്കുന്നത് കുറയ്ക്കാനും സീറ്റുകൾ ആവശ്യമുള്ള മറ്റ് യാത്രക്കാർക്ക് അത് ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് റെയിൽവേ ഈ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

ALSO RAED : വോട്ടർമാർ ‘വഴിയിൽ’; നിയമസഭാ തെരഞ്ഞെടുപ്പിലും വിഷുത്തിരക്കിലും വലഞ്ഞ് റെയിൽവേ യാത്രക്കാർ; കെഎസ്ആർടിസി തുണയാകും

അതേസമയം, യാത്രക്കാർക്ക് ആശ്വാസം നൽകുന്ന ചില മാറ്റങ്ങളും റെയിൽവേ അവതരിപ്പിച്ചിട്ടുണ്ട്. മുൻപ് റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് മാത്രമേ യാത്രാ ക്ലാസ് മാറ്റാനോ (Upgrade) കയറുന്ന സ്റ്റേഷൻ (Boarding Point) മാറ്റാനോ സാധിക്കുമായിരുന്നുള്ളൂ എങ്കിൽ, ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ ഇത്തരം മാറ്റങ്ങൾ വരുത്താൻ യാത്രക്കാർക്ക് അനുവാദമുണ്ടാകും.

ചരക്ക് നീക്കം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വാഹനങ്ങൾ ഉൾപ്പെടെ കൊണ്ടുപോകാൻ സാധിക്കുന്ന പുതിയ സിംഗിൾ-ഡെക്ക്, ഡബിൾ-ഡെക്ക് വാഗണുകളും റെയിൽവേ പുറത്തിറക്കുന്നുണ്ട്. സേവനങ്ങൾ കൂടുതൽ സുതാര്യവും യാത്രക്കാർക്ക് സൗഹൃദപരവുമാക്കുന്നതിനൊപ്പം റെയിൽവേ നിർമാണ പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും പുതിയ പരിഷ്കാരങ്ങൾ ഊന്നൽ നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News