കേരളത്തില്‍ വിശ്വസിച്ച് ഭക്ഷണം വാങ്ങി കഴിക്കാന്‍ പറ്റുന്നത് ഈ 21 റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് മാത്രം

INDIAN RAILWAYS

ദീര്‍ഘദൂര യാത്രകള്‍ക്ക് ട്രെയിന്‍ തെരഞ്ഞെടുക്കുന്നവരാണ് നമ്മളില്‍ പലരും. ദിനംപ്രതി നിരവധി പേരാണ് ട്രെയിനില്‍ യാത്ര ചെയ്യുന്നത്.അതുപോലെ പല റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും നമ്മള്‍ ഭക്ഷണം വാങ്ങി കഴിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇവയില്‍ ചുരുക്കം ചിലര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും മാത്രമേ സുരക്ഷിതമായ ഭക്ഷണം ലഭിക്കുന്നുവെന്നത് നിങ്ങള്‍ക്കറിയാമോ ?

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ‘ഈറ്റ് റൈറ്റ് ഇന്ത്യ’ ക്യാമ്പയിന്റെ ഭാഗമായാണ് ഈ കണ്ടെത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് പ്രകാരം 7349 റെയില്‍വേ സ്റ്റേഷനുകളുള്ള ഇന്ത്യയില്‍ സുരക്ഷിതമായി ഭക്ഷണം കഴിക്കാന്‍ പറ്റുന്ന 114 സ്റ്റേഷനുകള്‍ മാത്രമേയുള്ളു എന്നാണ് കണ്ടെത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലാണ് എന്നതാണ് ശ്രദ്ധേയം.

ALSO READ: ചപ്പാത്തിക്കും അപ്പത്തിനും ഈ കിടിലൻ സോയ ചങ്ക്സ് കറി തന്നെ ബെസ്റ്റ്!

199 റെയില്‍വേ സ്റ്റേഷനുകള്‍ ഉള്ള കേരളത്തില്‍ 21 സ്റ്റേഷനുകളില്‍ നിന്നാണ് സുരക്ഷിതമായ മായമില്ലാത്ത ഭക്ഷണം ലഭിക്കുന്നത്. ഭക്ഷണ സാധനങ്ങളുടെ പരിശോധന,വെള്ളം,ശുചിത്വം,അറ്റകുറ്റപ്പണികള്‍ എന്നിവ പരിശോധിച്ചണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത് . കേരളത്തില്‍ പരപ്പനങ്ങാടി,ചാലക്കുടി,തലശ്ശേരി,കണ്ണൂര്‍,പാലക്കാട് ജങ്ഷന്‍,ചെങ്ങന്നൂര്‍,തിരുവനന്തപുരം ,ഷൊര്‍ണുര്‍ ജങ്ഷന്‍,തിരൂര്‍,വടകര, ചങ്ങനാശ്ശേരി, ആലപ്പുഴ,വര്‍ക്കല, കരുനാഗപ്പള്ളി,അങ്കമാലി,ആലുവ ,തിരുവല്ല, കോട്ടയം, കോഴിക്കോട്, കൊല്ലം, തൃശൂര്‍ എന്നിവയാണ് സുരക്ഷിതമായ ഭക്ഷണം ലഭിക്കുന്ന സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News