
ദീർഘദൂര യാത്രകൾക്ക് ദൈനം ദിനമായി ട്രെയിനുകൾ ആശ്രയിക്കുന്നവരാണ് നമ്മളിൽ നിരവധി പേർ. റോഡ് വഴിയുള്ള യാത്രയെ അപേക്ഷിച്ച്
കുറഞ്ഞ സമയത്തിലും കുറഞ്ഞ ചെലവിലും എളുപ്പത്തിൽ എവിടെയും എത്തിച്ചേരാം എന്നത് തന്നെയാണ് അധികം പേരും ട്രെയിൻ യാത്രകൾ തിരഞ്ഞെടുക്കുന്നതിന് പ്രധാന കാരണം. എന്നാൽ പലപ്പോഴും ട്രെയിനുകളുടെ സമയമാറ്റവും പിടിച്ചിടലുകളും നമുക്ക് പണി തരാറുണ്ട്. പാസഞ്ചർ ട്രെയിനുകളുടെ മന്ദഗതിയിലുള്ള പോക്കും നല്ല മുഷിപ്പ് നൽകാറുണ്ട്. എന്നാൽ ഏറ്റവും കുറഞ്ഞ സമയത്തിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്ന 4 ട്രെയിനുകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
1 . തിരുവനന്തുരം സെൻട്രൽ-മാംഗളൂരു വന്ദേഭാരത്- 2.37 മണിക്കൂർ
നിലവിൽ കേരളത്തിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ ട്രെയിൻ സർവീസുകളാണ് വന്ദേ ഭാരത് ട്രെയിനുകൾ. അതിൽ തന്നെ ഏറ്റവും വേഗത്തിൽ എത്തുന്ന ട്രെയിനാണ് തിരുവനന്തപുരം സെൻട്രൽ-മാംഗളൂരു വന്ദേഭാരത് . ഇതിന് തിരുവനന്തപുരത്ത്നിന്ന് വൈകിട്ട് 4.05ന് കയറിയാൽ വെറും 2 മണിക്കൂറും 37 മിനിട്ടും എടുത്ത് 6.42ന് എറണാകുളം ജങ്ഷനിൽ എത്തിച്ചേരാൻ സാധിക്കും. ബുധനാഴ്ചകളിൽ ഒഴികെ എല്ലാ ദിവസവും ഈ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. ട്രെയിന് കൊല്ലം(4.53-4.55), ആലപ്പുഴ(5.55-5.57) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
ALSO READ: ഇനി തോന്നുംപോലെ ഡ്രൈവിങ് നടക്കില്ല; ആറ് വരി പാതയിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ
- തിരുവനന്തുരം സെൻട്രൽ-കാസർഗോഡ് വന്ദേഭാരത്- 3.10 മണിക്കൂർ
കേരളത്തിലെ ഏറ്റവും വേഗമേറിയ ട്രെയിൻ സർവീസുകളിൽ രണ്ടാം സ്ഥാനത്താണ് തിരുവനന്തുരം സെൻട്രൽ-കാസർഗോഡ് വന്ദേഭാരത്. തിരുവനന്തപുരത്ത്നിന്ന് പുലർച്ചെ 5.15ന് ആണ് ഇത് പുറപ്പെടുന്നത്. വെറും 3 മണിക്കൂറും 10 മിനിട്ടും എടുത്ത് 8.25ന് എറണാകുളം നോർത്തിൽ എത്തിച്ചേരുന്നു. വ്യാഴാഴ്ചകളിൽ ഒഴികെ എല്ലാ ദിവസവും ഈ ട്രെയിൻ സർവീസ് നടത്തുന്നു. ഈ ട്രെയിന് കൊല്ലം(6.03-6.05), ചെങ്ങന്നൂർ(6.53-6.55), കോട്ടയം(7.24-7.27) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
- തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ്- 3.10 മണിക്കൂർ
കേരളത്തിൽ സർവീസ് നടത്തുന്ന ഏറ്റവും വേഗമേറിയ ട്രെയിൻ സർവീസുകളിൽ രണ്ടാം സ്ഥാനത്തുള്ള മറ്റൊരു ട്രെയിനാണ് തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ്. തിരുനെൽവേലിയിൽനിന്ന് വരുന്ന ഈ ട്രെയിൻ തിരുവനന്തപുരത്ത് നിന്നും രാവിലെ 11.05ന് പുറപ്പെടുകയും 3 മണിക്കൂറും 10 മിനിട്ടും എടുത്ത് ഉച്ചയ്ക്ക് 2.15ന് എറണാകുളം ജങ്ഷനിൽ എത്തിച്ചേരുകയും ചെയ്യും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ഈ ട്രെയിൻ കേരളത്തിൽ സർവീസ് നടത്തുന്നത്. ട്രെയിന് കൊല്ലം(12.05-12.08), കായംകുളം(12.45-12.47), ആലപ്പുഴ(1.24-1.27) എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ ഉള്ളത്.
ALSO READ: ഇന്ത്യൻ സൈന്യത്തിന്റെ ഓഫ് റോഡ് പോരാളികളായ വാഹനങ്ങളെ പറ്റി അറിയാം
- തിരുനെൽവേലി-ഗാന്ധിധാം ഹംസഫർ എക്സ്പ്രസ്- 3.10 മണിക്കൂർ
വ്യാഴാഴ്ച ദിവസം മാത്രം സർവീസ് നടത്തുന്ന ഈ ട്രെയിൻ തിരുനെൽവേലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ 11.05ന് എത്തുകയും വെറും 3 മണിക്കൂറും 10 മിനിട്ടും എടുത്ത് ഉച്ചയ്ക്ക് 2.15ന് എറണാകുളം ജങ്ഷനിൽ എത്തിച്ചേരുകയും ചെയ്യുന്നു. ഈ ട്രെയിന് കൊല്ലം(12.05-12.08), കായംകുളം(12.45-12.47), ആലപ്പുഴ(1.24-1.27) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here