ഏപ്രില്‍ 26ന് കോട്ടയം വഴിയുള്ള ചില ട്രെയിനുകൾ ആലപ്പുഴ വഴി; ഏതൊക്കെ എന്നറിയാം

indian-railway-train

ഏപ്രില്‍ 26 ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ചില ട്രെയിനുകൾ കോട്ടയം വഴി പോകില്ല. പകരം ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. ബാംഗ്ലൂര്‍ ഹംസഫര്‍, മലബാര്‍, മംഗലാപുരം എക്‌സ്പ്രസ്, അമൃത എന്നീ ട്രെയിനുകള്‍ ആണ് കോട്ടയത്തിന് പകരം ആലപ്പുഴ വഴി സര്‍വീസ് നടത്തുക.

Read Also: കണക്കുകൾ കള്ളംപറയില്ല! രാജ്യത്ത് അടുത്തിടെ ഏറ്റവും കൂടുതൽ നിയമന ശുപാർശകൾ നൽകിയത് കേരള പിഎസ്‌സി തന്നെ

ഈ നാല് ട്രെയിനുകൾക്കും ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.

Read Also: പുര കത്തുമ്പോൾ വാഴവെട്ടി വിമാനക്കമ്പനികൾ; ശ്രീനഗർ – ഡൽഹി യാത്രാ നിരക്ക് കൂടിയത് നാലിരട്ടിയോളം, വർധനവ് കുറയ്ക്കാൻ നിര്‍ദേശം നൽകി കേന്ദ്രം

ഏപ്രില്‍ 26ന് മധുരയില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ എക്‌സ്പ്രസ് കൊല്ലം സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. ഏപ്രില്‍ 27ന് രാവിലെ ഗുരുവായൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ട മധുര എക്‌സ്പ്രസ് കൊല്ലം സ്റ്റേഷനില്‍ നിന്നായിരിക്കും പുറപ്പെടുക.

Key Words: Indian Railway

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News