ഹൈടെക് ആയി റെയിൽവേ; കോച്ചുകൾ വൃത്തിയാക്കാൻ ഡ്രോണുകൾ; വീഡിയോ

ഹൈടെക് ആയി ഇന്ത്യൻ റെയിൽവേ. ഡ്രോണുകൾ ഉപയോഗിച്ച് രാജ്യത്തെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരവും കോച്ചുകളും വൃത്തിയാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ആദ്യമായി ഡ്രോണുകള്‍ ഉപയോഗിച്ച് അസമിലെ കാമാഖ്യ റെയില്‍വേ സ്‌റ്റേഷനാണു വൃത്തിയാക്കിയത്. ഏപ്രിൽ മാസത്തിലാണ് ആദ്യമായി ഈ ടെക്‌നോളജി ഉപയോഗിച്ച് തുടങ്ങിയത്.

Also read: ട്രെയിൻ എവിടെയെത്തി എന്ന് അറിയാൻ സ്വകാര്യ ആപ്പുകൾ ഉപയോഗിക്കാറുണ്ടോ? എങ്കിൽ പണി പാളും, മുന്നറിയിപ്പുമായി റെയിൽവേ

ഡ്രോണുകള്‍ ഉപയോഗിക്കാന്‍ റെയില്‍വെ തീരുമാനമെടുത്തത് ജീവനക്കാരെ കൊണ്ട് വ്യതിയാക്കാൻ സാധിക്കാത്ത ട്രെയിനുകളുടെയും പ്ലാറ്റ്‌ഫോമുകളുടെയും ഭാഗങ്ങള്‍ വൃത്തിയാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ്. ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നത് കാര്യക്ഷമതയും കൃത്യതയുമുള്ളതാണ് എന്നാണ് റെയിൽവേയുടെ കണ്ടെത്തൽ.

വൃത്തിയുള്ള, ശുചിത്വമുള്ള റെയില്‍വേ എന്ന സ്വപ്നത്തിലേക്ക് ഇതൊരു കുതിച്ച് ചാട്ടമാണ് ഇതെന്നും റെയില്‍വേ മന്ത്രാലയം പറയുന്നു. 2020 ല്‍ ഡ്രോണുകളില്‍ തത്സമയ ട്രാക്കിങ്, വിഡിയോ സ്ട്രീമങ്, ഓട്ടോമാറ്റിക് ഫെയില്‍സേഫ് മോഡ് എന്നിവ ഉപയോഗിച്ചുള്ള നിരീക്ഷണം റെയിൽവേ കാര്യക്ഷമമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News