
ദീർഘദൂര ട്രെയിനുകളിൽ വെയ്‌റ്റിങ് ലിസ്റ്റ് പരിധി മൊത്തം ബർത്തുകളുടെ 25 ശതമാനമായി കുറച്ചതിനാൽ തിരക്ക് കൂടുതൽ ഉള്ള സമയങ്ങളിൽ
ജനറൽ കോച്ചുകൾ മാത്രമുള്ള അന്ത്യോദയ തീവണ്ടികൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. അതുപോലെതന്നെ ഹ്രസ്വദൂരത്തേക്ക് മെമു സർവീസുകളും നടത്തുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
Also read: പാര്‍ലമെന്റല്ല, ഭരണഘടനയാണ് പരമോന്നതം: ഉപരാഷ്ട്രപതിയെ തിരുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
സ്കൂൾ അവധിക്കാലത്തും ഉത്സവകാലത്തും എക്സ്‌പ്രസ് തീവണ്ടികളിൽ നല്ല തിരക്കാണ് ഉണ്ടാവുക. ഈ തിരക്ക് കണക്കിലെടുത്താണ് അന്ത്യോദയ തീവണ്ടികളും മെമു തീവണ്ടികളും പ്രത്യേക സർവീസുകളായി ഓടിക്കാൻ തീരുമാനിച്ചിരിക്കുന്നത് എന്ന് റെയിൽവേ അറിയിച്ചു. ഇവയ്ക്കുപുറമെ വന്ദേഭാരത് തീവണ്ടികളും പകൽ സർവീസ് നടത്തും.
നിലവിൽ വെയ്‌റ്റിങ് ലിസ്റ്റ് ടിക്കറ്റുകാരിൽ ഭൂരിഭാഗം പേർക്കും ബർത്തുകൾ ലഭിക്കുന്നുണ്ടെന്നും റെയിൽവേ വ്യക്തമാക്കി. വെയ്‌റ്റിങ് ടിക്കറ്റുകൾ കുറച്ചതോടെ യാത്രക്കാരുടെ എണ്ണം പ്ലാറ്റ്‌ഫോമുകളിലും സ്റ്റേഷനുകളിലും നല്ല രീതിയിൽ കുറഞ്ഞിട്ടുണ്ട്. ദീർഘദൂര ട്രെയിനുകളിലെ ഹ്രസ്വദൂര യാത്രക്കാരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥിരം മെമു സർവീസുകൾ തുടങ്ങുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here