
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി ഇന്ത്യ. ബിജെപി നേതാവ് രവി ശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള അവസാന സംഘം ഇന്ന് ദില്ലിയിൽ നിന്ന് യാത്ര തിരിക്കും. ഫ്രാൻസിലേക്ക് ആണ് ആദ്യം സംഘം പോവുക. അതേസമയം മറ്റ് സംഘങ്ങൾ വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വം, ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തുകയാണ്.
ALSO READ: മഴയിൽ കുതിർന്ന് കേരളം; ഈ അഞ്ച് ജില്ലകളിൽ പെയ്യുക അതിതീവ്ര മഴ, അലേർട്ടുകൾ ഇങ്ങനെ
ഡിഎംകെ നേതാവ് കനിമൊഴി നയിക്കുന്ന സംഘം ഇന്ന് സ്ലോവേനിയ സന്ദർശിക്കും.ശശി തരൂർ നയിക്കുന്ന സംഘം ഗയാനയിൽ വിവിധ പ്രതിനിധി സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഇതിനോടകം റഷ്യ, ജപ്പാൻ,യുഎഇ തുടങ്ങിയ പ്രതിനിധി സംഘം സന്ദർശിച്ച രാജ്യങ്ങൾ ഭീകരതയ്ക്കെതിരായ ഇന്ത്യൻ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്ടർ ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘം ഇന്ന് സൗത്ത് കൊറിയയിൽ പര്യടനം നടത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

