
ഡോളറിനു മുൻപിൽ റെക്കോർഡ് തകർച്ച നേരിട്ട് ഇന്ത്യൻ രൂപ. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെയും ആഗോള എണ്ണവില വർദ്ധനവിന്റെയും പശ്ചാത്തലത്തിൽ ഉണ്ടായ സമ്മർദ്ദമാണ് രൂപയുടെ കനത്ത ഇടിവിനു ഇന്ന് വഴിവച്ചത്. ഡോളറിനെതിരെ രൂപയുടെ എക്കാലത്തെയും താഴ്ന്ന നിരക്കായ 92.5 വരെ ഇടിഞ്ഞ രൂപ നിലവിൽ 92.31 എന്ന നിലയിലാണ് ഡോളറിനെതിരെ വ്യാപാരം നടത്തുന്നത്.
.പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് രൂപയുടെ തകർച്ചക്ക് വഴിയിട്ടത്. സംഘർഷങ്ങൾ പേർഷ്യൻ ഗൾഫിലെ കപ്പൽ ഗതാഗതത്തെ പറ്റിയും റിഫൈനറികളുടെ സുരക്ഷയെപ്പറ്റിയും ആശങ്കകൾ വർധിപ്പിച്ചതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില 100 ഡോളറിനു മുകളിൽ കുതിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരിലൊന്നായ ഇന്ത്യയ്ക്ക് കൂടുതൽ ഡോളർ ആവശ്യമായി വരുന്നതിനും ഇത് കാരണമായിട്ടുണ്ട്.
Also Read: നിക്ഷേപകർക്ക് വലിയ ആഘാതം: സെൻസെക്സ്-നിഫ്റ്റി തകർച്ചയിൽ
ഇതിനിടെ ഡോളറിനെതിരെ ഉള്ള രൂപയുടെ തകർച്ച നിയന്ത്രിക്കാൻ റിസേർവ് ബാങ്ക് മുന്നിട്ടിറങ്ങുമെന്ന റിപോർട്ടുകൾ വന്നു തുടങ്ങിയിട്ടുണ്ട്. എന്നാൽ ആഗോള തലത്തിൽ അനിശ്ചിതത്വവും ഭീതിയും തുടരുന്ന സാഹചര്യത്തിൽ രൂപയ്ക്ക് മേൽ ഇനിയും സമ്മർദ്ദം വർധിക്കാനാണ് സാധ്യത.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

