മറ്റേത് ടീമിലായിരുന്നെങ്കിലും അയാള്‍ പ്ലേയിംഗ് ഇലവനിലെ ആദ്യ മൂന്ന് പേരുകാരില്‍ ഒരാളാവുമായിരുന്നു; ക്രിസ് വോക്സിനെ പ്രശംസിച്ച് ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന്‍

ആഷസ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്സിനെ പ്രശംസിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. പ്രായം കൂടും തോറം മികവേറുന്ന വോക്സ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാവാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മറ്റെത് ടീമിലായിരുന്നെങ്കിലും അയാള്‍ പ്ലേയിംഗ് ഇലവനിലെ ആദ്യ മൂന്ന് പേരുകാരില്‍ ഒരാളാവുമായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു . വോക്സ് അത്രയും സ്വാഭാവികമായി പന്തെറിയുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് ശരിക്കും അയാളോട് അസൂയ തോന്നുന്നു എന്നും തന്‍റെ യുട്യൂബ് ചാനലില്‍ അശ്വിൻ പറഞ്ഞു.

also read: പ്രവാസികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം നൽകുന്ന രാജ്യം; സർവേ റിപ്പോർട്ട്

ഓരോ മത്സരം കഴിയുന്തോറം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുന്ന വോക്സിനെയാണ് ആഷസില്‍ നമ്മള്‍ കണ്ടത്. എന്നിട്ടും അയാള്‍ എന്തുകൊണ്ട് ഇംഗ്ലണ്ടിന്‍റെ ആദ്യ ഇലവനില്‍ സ്ഥിരമാവുന്നില്ല എന്ന് എനിക്ക് മനസിലാവുന്നില്ല. അയാള്‍ മറ്റേതെങ്കിലും രാജ്യത്താണ് ജനിച്ചിരുന്നതെങ്കില്‍ പരുക്കുകളൊന്നും ഇല്ലെങ്കില്‍ പ്ലേയിംഗ് ഇലവനിലെ ആദ്യ മൂന്നു പേരില്‍ ഒരാളാവുമെന്ന് എനിക്കുറപ്പാണ്. അത്ര അനായാസമായാണ് അദ്ദേഹം പന്തെറിയുന്നത് എന്നും അശ്വിൻ പറഞ്ഞു.

also read: എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ വര്‍ധനവ്; ബിജെപി ഭരണത്തിന് കീഴില്‍ ദളിതര്‍ അരക്ഷിതരെന്ന് എ എ റഹീം എം പി

സ്റ്റുവര്‍ട്ട് ബ്രോഡ് വിരമിച്ചതോടെ വോക്സിന് ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അശ്വിന്‍ പറഞ്ഞു. സ്വാഭാവിക അത്‌ലറ്റാണ് വോക്സ്. അയാള്‍ റണ്‍ അപ്പില്‍ ഓടുന്നതു കാണുമ്പോള്‍ പരിശീലനം ലഭിച്ചൊരു ഓട്ടക്കാരന്‍ ഹഡില്‍ ചാടിക്കടക്കാന്‍ ഓടുന്നതുപോലെയാണ് തോന്നുക. തന്‍റെ സ്പെല്‍ പൂര്‍ത്തിയായാലും അദ്ദേഹം വെറുതെ ഇരിക്കില്ല. അയാളുടെ റണ്ണപ്പും ബൗളിംഗും അത്രമേല്‍ സ്വാഭാവികമാണ്. അതു കണ്ടാല്‍ ‘വൗ’ എന്നല്ലാതെ മറ്റെന്താണ് പറയാനാകുകയെന്നും അശ്വിന്‍ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News