ഇറാനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ വിമാനം ദില്ലിയില്‍ എത്തി

Indian students evacuated from Iran arrive in Delhi.

ഇറാനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ വിമാനം ദില്ലിയില്‍ എത്തി. ഇറാനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് അര്‍മേനിയിലേക്ക് മാറ്റിയ 110 ഓളം വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സംഘത്തെയാണ് ദൗത്യം ഓപ്പറേഷന്‍ സിന്ധുവിലൂടെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചത്. ഇറാനിലുള്ള മുഴുവന്‍ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടരുന്നു.

ഇറാനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിപ്പിക്കുവാനുള്ള ദൗത്യം ഓപ്പറേഷന്‍ സിന്ധു തുടരുകയാണ്.. ഇറാനിയില്‍ നിന്ന് അര്‍മേനിയില്‍ എത്തിച്ച 200 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 110 പേരുള്‍പ്പെട്ട ആദ്യ സംഘത്തെ പ്രത്യേക വിമാനത്തില്‍ ദില്ലിയിലെത്തിച്ചു. ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് പിന്നാലെ ഇറാനിലെ ജീവിതം ദുരിതം നിറഞ്ഞതാണെന്നും, മിസൈലുകള്‍ പാഞ്ഞെടുക്കുന്നത് നേരിട്ട് കണ്ടതിന്റെ ആഘാതo വിട്ടൊഴിഞ്ഞിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Also read : കോന്‍ഡാബ് ആണവ കേന്ദ്രത്തിന് സമീപം ഇസ്രയേല്‍ ആക്രമണം; തിരിച്ചടിച്ച് ഇറാന്‍

ഇറാനിലുള്ള 1500 ഓളം വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും കാശ്മീരില്‍ നിന്നുള്ളവരാണ്. കഴിയുമെങ്കില്‍ സ്വന്തം നിലയ്ക്ക് തെറാന്‍ വിടാനും ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്. ഇറാനില്‍ ഉള്ള 10000 ഓളം ഇന്ത്യക്കാരെ ഒഴിപ്പിക്കാനാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ത്യന്‍ പൗരന്മാരെ അസര്‍ബൈജാന്‍, തുര്‍ക്മിസ്താന്‍ എന്നീ അതിര്‍ത്തികള്‍ വഴി ഒഴിപ്പിനും നീക്കമുണ്ട്. ഇസ്രായേലില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനും വിദേശകാര്യമന്ത്രാലയം നടപടികള്‍ ആരംഭിച്ചു. ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ നിന്ന് ജോര്‍ഡാന്‍ ഈജിപ്ത് അതിര്‍ത്തികള്‍ വഴിയായിരിക്കും ഇന്ത്യക്കാരെ ഒഴിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News