ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: അര്‍മേനിയയില്‍ നിന്ന് 110 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ദില്ലിയിലേക്ക്

indian-students-armenia-evacuation-iran-israel-clash

ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായുള്ള ആദ്യ വിമാനം ദില്ലിയിലെത്തും. 110ഓളം വിദ്യാര്‍ഥികളാണ് അര്‍മേനിയില്‍ നിന്നുള്ള വിമാനത്തില്‍ യാത്ര തിരിക്കുക. ഇറാനിലുള്ള മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരെയും സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.


ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 600 ഓളം വിദ്യാര്‍ഥികളെ ക്വോമിലേക്ക് മാറ്റിയിട്ടുണ്ട്.. കഴിഞ്ഞ ദിവസം ഇറാനില്‍ നിന്ന് 200 ഓളം വിദ്യാര്‍ഥികളെ റോഡ് മാര്‍ഗം അര്‍മേനിയില്‍ എത്തിച്ചിരുന്നു. ഇതില്‍ 110 ഓളം വിദ്യാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രത്യേക വിമാനത്തില്‍ ദില്ലിയിയിലെത്തിക്കുക. 1500 ഓളം വിദ്യാര്‍ഥികള്‍ ആണ് ഇറാനിലുള്ളത്. ഇതില്‍ ഭൂരിഭാഗവും കാശ്മീരില്‍ നിന്നുള്ളവരാണ്. കഴിയുമെങ്കില്‍ സ്വന്തം നിലയ്ക്ക് ടെഹ്റാന്‍ വിടാനും ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്.

Read Also: ഇസ്രയേലിന് ശക്തമായ തിരിച്ചടി: ടെൽ അവീവിലെ മൊസാദ് ആസ്ഥാനം ആക്രമിച്ചതായി ഇറാൻ


ഇറാനില്‍ ഉള്ള 10000 ത്തോളം പേരെ സുരക്ഷിതമായി ഒഴിപ്പിക്കാനാണ് ശ്രമം. ഇന്ത്യന്‍ പൗരന്മാരെ അസര്‍ബൈജാന്‍, തുര്‍ക്മെനിസ്താന്‍ എന്നീ അതിര്‍ത്തികള്‍ വഴി ഒഴിപ്പിക്കാനും നീക്കമുണ്ട്. ഇസ്രായേലില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനും വിദേശകാര്യമന്ത്രാലയം നടപടികള്‍ ആരംഭിച്ചു. ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ നിന്ന് ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തികള്‍ വഴിയായിരിക്കും ഇന്ത്യക്കാരെ ഒഴിപ്പിക്കുക.

അടിയന്തര ഘട്ടത്തില്‍ ബന്ധപ്പെടാനുള്ള ഹെല്പ് ലൈന്‍ നമ്പറുകള്‍:

+98 9128109115, +98 9128109109 ഫോണ്‍ കോള്‍ മാത്രം

+98 9128109115, +98 9128109109

വാട്‌സാപ്പ് – +98 901044557, +98 9015993320, +91 8086871709.

ബന്ദര്‍ അബാസ്: +98 9177699036

സെഹ്ദാന്‍: +98 9396356649

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News