കൊൽക്കത്ത പൊരുതി വീണു: നാലിൽ തളച്ച് ലഖ്‌നൗ

indian premier league

ഐപിഎല്ലിൽ ഇന്ന് നടന്ന ആവേശകരമായ പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്സിന് കിടിലൻ ജയം. കൊൽക്കത്തക്കെതിരെ നാല് റൺസിൻ്റെ ജയമാണ് ലഖ്‌നൗ നേടിയത്. 239 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊൽക്കത്തയ്ക്ക് 234/7 എന്ന സ്കോറാണ് അടിച്ചുകൂട്ടാനായത്. 61 റൺസ് നേടിയ നായകൻ അജിങ്ക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറര്‍.

ടോസ് നേടിയ ബൗളിങ് തെരഞ്ഞെടുത്ത കൊൽക്കത്തയ്ക്ക് വിനയായത് മിച്ചൽ മാർഷ്, എയ്ഡൻ മാർക്രം, നിക്കോളാസ് പുരാൻ എന്നിവരുടെ തകർപ്പൻ പ്രകടനമാണ്. 28 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം മാർക്രം 47 റൺസെടുത്തു. 48 പന്തിൽ ആറ് ഫോറും അഞ്ച് സിക്സറും സഹിതം 81 റൺസാണ് മിച്ചൽ മാർഷ് നേടിയത്. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 99 റൺസാണ് സ്കോർ ബോർഡിൽ തെളിഞ്ഞത്.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News