ലോക ആർച്ചെറി ചാമ്പ്യൻഷിപ്പ്: ദീപിക കുമാരി, അങ്കിത ഭകത്, വി.ജ്യോതി എന്നിവർ ടീമിൽ ഇടം പിടിച്ചു

ലോക ആർച്ചെറി ചാമ്പ്യൻഷിപ്പിൽ ധീരജ്, ദീപിക കുമാരി, അങ്കിത ഭകത്, കോമ്പൗണ്ട് ആർച്ചർ വി.ജ്യോതി എന്നിവർ ഇന്ത്യൻ ടീമിൽ ഇടം പിടിച്ചു. നിലവിലെ കോമ്പൗണ്ട് വ്യക്തിഗത ലോക ചാമ്പ്യന്മാരായ ഓജസ് ഡിയോട്ടലെ, അദിതി സ്വാമി, ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് അഭിഷേക് വർമ്മ, ഒളിമ്പ്യൻ റീകർവ് ആർച്ചർമാരായ അതാനു ദാസ്, ഭജൻ കൗർ എന്നിവർക്ക് ഇന്ത്യൻ ടീമിലേക്ക് യോഗ്യത നേടാൻ ആയില്ല.

Also read – ക്ലബ് ലോകകപ്പിൽ ചെൽസിക്ക് വിജയത്തുടക്കം; ബൊക്ക ജൂനിയേഴ്സിന് സമനില

പാരീസ് ഒളിമ്പ്യൻമാരായ ബി. ധീരജ്, ദീപിക കുമാരി, അങ്കിത ഭകത്, ലോക മെഡൽ ജേതാവായ കോമ്പൗണ്ട് ആർച്ചർ താരം വി. ജ്യോതി സുരേഖ എന്നിവർ മത്സരിക്കാൻ യോഗ്യത നേടി. പൂനെയിലെ ആർമി സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സെലക്ഷൻ ട്രയൽസിലാണ് ഇവരെ തെരഞ്ഞെടുത്തത്. ഓരോ വിഭാഗത്തിലും ഒരു രാജ്യത്തിന് പരമാവധി മൂന്ന് ആർച്ചർമാരെയാണ് മത്സരിപ്പിക്കാൻ കഴിയുക. സെപ്റ്റംബർ 5 മുതൽ 12 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിന് സൗത്ത് കൊറിയ വേദിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News