ഇന്ത്യൻ 2ൽ വിഎഫ്എക്സിലൂടെ നെടുമുടി വേണു… സേനാപതിയുടെ തിരിച്ചുവരവ്; ആകാംക്ഷയിൽ സിനിമാലോകം

ഉലകനായകൻ കമൽഹാസന്റെ മാസ്റ്റർപീസ് ചിത്രം ഇന്ത്യൻ 2 ടീസർ പുറത്തിറങ്ങി. സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. സിനിമയുടെ മറ്റൊരു പ്രത്യേകത ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ വിഎഫ്എക്സിലൂടെ ഇന്ത്യൻ 2ൽ കൊണ്ടുവരുന്നു എന്നതാണ് . സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അഭിനയിക്കുന്നു. ശങ്കറിന്‍റെ സംവിധാനത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക.

also read: കേന്ദ്രസർക്കാരിന്‍റെ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ ദില്ലിയില്‍ വമ്പന്‍ റാലി

എന്നാൽ ഫെബ്രുവരി 2020ൽ ചിത്രീകരണം ആരംഭിച്ച ചിത്രം പലവിധ കാരണങ്ങളാല്‍ സിനിമയുടെ പ്രവര്‍ത്തനം നിര്‍ത്തിവേക്കേണ്ടി വന്നിരുന്നു.ഇതിനിടെ ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടു. കൂടാതെ കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ ബാധിച്ചിരുന്നു.

also read: കോയമ്പത്തൂര്‍ സ്‌ഫോടനം; പ്രധാനകണ്ണി എന്‍ഐഎ പിടിയില്‍

അതേസമയം നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവിസ് സിനിമയുടെ നിർമാണ പങ്കാളിത്തം ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെ കമലിന്‍റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ സേനാപതിയുടെ തിരിച്ചുവരവ് സാധ്യമാവുകയായിരുന്നു. കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys