ഇന്ത്യൻ വനിതകൾക്ക് വിജയം; നിർണായകമായതിൽ മിന്നുമണിയുടെ പ്രകടനവും

ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ വനിത ടീമിന് വിജയം. ഏഴു വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.28 റൺസെടുത്ത ഷൊർണ അക്തറാണ് ബംഗ്ലാദേശ് ടോപ് സ്കോറർ.

Also Read: സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റിന് രണ്ട് കോടി; 20 ബ്രാന്‍ഡുകളില്‍ നിന്ന് സമ്പാദിക്കുന്നത് കോടികള്‍; ധോണിയുടെ സ്വത്ത് മൂല്യം 1000 കോടി കടന്നു

പുറത്താകാതെ അർധസെഞ്ച്വറി നേടിയ (54) ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും 38 റൺസെടുത്ത സ്മൃതി മന്ദാനയുടേയും പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. റൺസൊന്നും എടുക്കാതെ ഓപണർ ഷഫാലി വെർമയെ പുറത്താക്കി ബംഗ്ലാദേശ് ഞെട്ടിച്ചെങ്കിലും മന്ദാനയും കൗറും ചേർന്ന് സ്കോർ മറികടക്കുകയായായിരുന്നു.

ജെമീമ റോഡ്രിഗസ് 11 റൺസെടുത്ത് പുറത്തായി. യാസ്തിക ഭാട്ടിയ 9 റൺസെടുത്ത് പുറത്താകാതെ നിന്നു. ബംഗ്ലാദേശിന് വേണ്ടി സുൽത്താന ഖാത്തൂൻ രണ്ടു വിക്കറ്റെടുത്തു.

Also Read: അരങ്ങേറ്റ മത്സരത്തില്‍ മിന്നിച്ച് മിന്നു മണി; ബംഗ്ലാദേശിനെതിരെ ആദ്യ ഓവറില്‍ വിക്കറ്റ്

മലയാളി താരം മിന്നുമണിയുടേയും പൂജ വസ്ട്രകറിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് ബംഗ്ലാദേശിനെ 114 റൺസിലൊതുക്കിയത്. ഇന്ത്യൻ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മിന്നുമണി ആദ്യ ഓവറിൽ തന്നെ വിക്കറ്റെടുത്ത് തുടക്കം ഗംഭീരമാക്കി. ബംഗ്ലാദേശ് ഓപണർ ഷമീമ സുൽത്താനെയാണ് മിന്നു പുറത്താക്കിയത്. ഇന്ത്യൻ സീനിയർ വനിതാ ടീമിൽ കളിക്കുന്ന ആദ്യ കേരള താരമാണ് മിന്നുമണി.മൂന്ന് ട്വന്റി 20 മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടാം മത്സരം ചൊവ്വാഴ്ച നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here