
കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു. കര്‍ണാടകയിലെ നെലമംഗലം സ്വദേശി ചന്ദന്‍ കുമാര്‍ രാജ നന്ദകുമാര്‍ (37) ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 7 ശനിയാഴ്ച ടൊറന്റോയിലെ വുഡ്ബൈന്‍ ഷോപ്പിങ് ഷോപ്പിങ്മാളിന്റെ പാര്‍ക്കിങില്‍ വെച്ചാണ് യുവാവിന് വെടിയേറ്റത്.
ഷോപ്പിങ്മാളിലെ പാര്‍ക്കിങില്‍ തന്റെ കാറിനുള്ളില്‍ ഇരിക്കുകയായിരുന്നു ചന്ദന്‍. വെടിയേറ്റ ചന്ദനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആസൂത്രിതമായ കൊലപാതകമാണെന്നാണ് സംശയം.
Also read: ശബരിമല കൊടിമര പുനർമനിർമാണം: ഹൈക്കോടതി ഉത്തരവിൽ പുറത്തെത്തിയത് യുഡിഎഫ് ഭരണസമിതിയുടെ ക്രമക്കേടുകൾ
ടൊറന്റോയില്‍ കന്നഡക്കാരുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ ചന്ദന്‍ ശ്രമിച്ചിരുന്നു. ഇതില്‍ എതിര്‍പ്പുണ്ടായ ആരെങ്കിലുമാകാം കൊലപാതകത്തിന് പിന്നിലെന്നുമാണ് ചന്ദന്റെ കുടുംബം സംശയിക്കുന്നത്. കാനഡയില്‍ റിലീസ് ചെയ്യുന്ന കന്നഡ സിനിമകളും സാംസ്‌കാരിക പരിപാടികളും പ്രോല്‍സാഹിപ്പിക്കുന്നതില്‍ ചന്ദന്‍ അതീവ തത്പരനായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. അതേസമയം, മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ എംബസിയുടെ സഹായം തേടും. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചിക്കബല്ലാപുര പൊലീസ് അറിയിച്ചു.
Also read: ശബരിമല സ്വർണ്ണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്
അതേസമയം 2026-ല്‍ ടൊറന്റോയില്‍ നടന്ന മൂന്നാമത്തെ കൊലപാതകമാണിത്. ദാരുണമായ സംഭവം ഹോമിസൈഡ് ആന്‍ഡ് മിസ്സിംഗ് പേഴ്സണ്‍സ് യൂണിറ്റ് നിലവില്‍ കേസ് അന്വേഷിക്കുകയാണ്. ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 416-808-7400 എന്ന നമ്പറില്‍ അന്വേഷകരെ ബന്ധപ്പെടുകയോ ക്രൈം സ്റ്റോപ്പേഴ്സ് വഴി അജ്ഞാതമായി വിവരങ്ങള്‍ സമര്‍പ്പിക്കുകയോ ചെയ്യണമെന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

