
സ്വിറ്റ്സർലൻഡിന്‍റെ സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024 ൽ സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ച ഇന്ത്യൻ പണം മൂന്നിരട്ടിയിലധികം വർദ്ധിച്ച് ഏകദേശം 37,600 കോടി രൂപയിൽ (3.5 ബില്യൺ സ്വിസ് ഫ്രാങ്ക്) എത്തി. 2021 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. അന്ന് സ്വിസ് ബാങ്കുകളിലെത്തിയ ഇന്ത്യൻ പണം, 14 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 3.83 ബില്യണിലെത്തിയിരുന്നു.
വ്യക്തിഗത ഉപഭോക്താക്കൾ നേരിട്ട് നിക്ഷേപിച്ചത് 34.6 കോടി സ്വിസ് ഫ്രാങ്കാണ് (ഏകദേശം 3,675 കോടി രൂപ). ബാക്കി പണം മുഴുവൻ ബാങ്ക് ചാനലുകളിലൂടെയും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലൂടെയുമാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്വിസ് നാഷണൽ ബാങ്കിൽ (SNB) ബാങ്കുകൾ റിപ്പോർട്ട് ചെയ്ത ഔദ്യോഗിക കണക്കുകളാണിവ. നിക്ഷേപിക്കപ്പെട്ട കള്ളപ്പണത്തെക്കുറിച്ചോ അല്ലെങ്കിൽ മറ്റ് രാജ്യങ്ങളിലെ കമ്പനികള്‍ വഴിയുള്ള അക്കൗണ്ടുകളെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ ഈ റിപ്പോർട്ടുകളിലില്ല. വിദേശനാണ്യ വിപണിയിലെ മറ്റ് കറൻസികളിലുണ്ടാകുന്ന അസ്ഥിരതയിൽ നിന്നും പണം സംരക്ഷിക്കുന്നതിനാണ് താരതമ്യേന സ്ഥിരതയുള്ള കറൻസിയായ സ്വിസ് ഫ്രാങ്കിൽ നിക്ഷേപകർ പണം നിക്ഷേപിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here