പഠനത്തിനായും തൊഴിലിടങ്ങൾ തേടിയും വിദേശത്തേക്ക്;2022 ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകൾ പുറത്ത്

2022 ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകൾ പുറത്ത് വിട്ട് വിദേശകാര്യ മന്ത്രി ജയശങ്കർ. ലോക്‌സഭയിലാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകൾ ഇദ്ദേഹം വ്യക്തമാക്കിയത്.2,25,620 ഇന്ത്യക്കാരാണ് 2022ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. 2021നെ അപേക്ഷിച്ച് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്ക് 2022 ൽ കൂടുതലാണ്.1,63,370 പേരായിരുന്നു 2021ൽ പൗരത്വം ഉപേക്ഷിച്ചവർ.2020ൽ 85,256 ഇന്ത്യക്കാരും 2019ൽ 1,44,017 പേരും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് രാജ്യം വിട്ടു. 2018 ൽ, 1,34,5318, ഇന്ത്യക്കാരും പൗരത്വം ഉപേക്ഷിച്ചതായും വിദേശകാര്യ മന്ത്രി അറിയിച്ചു.

ALSO READ: ആതുര ശുശ്രൂഷാ മേഖലയിലെ മികവാര്‍ന്ന സേവനം, ‘കൈരളി പുരസ്കാരം 2023’ നേടി മൂന്ന് ഡോക്ടര്‍മാര്‍

ഇന്ത്യൻ പൗരന്മാരിൽ വലിയൊരു വിഭാഗം തൊഴിലിടങ്ങൾ തേടിയും പഠനത്തിനായും വിദേശത്തേക്ക് പോകുന്നുണ്ട്. ഇന്ത്യക്കാരിൽ പലരും വ്യക്തിപരമായ സൗകര്യാർത്ഥം വിദേശ പൗരത്വം സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞു. പ്രവാസികളുമായുള്ള ഇടപെടലിൽ സർക്കാർ പരിവർത്തനപരമായ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും, വിദേശത്തുള്ള ഇന്ത്യൻ സമൂഹം രാജ്യത്തിന്റെ സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: അറിവിനൊപ്പം സ്നേഹവും ചേരുമ്പോ‍ഴാണ് ഒരു നല്ല ഡോക്ടര്‍ ഉണ്ടാകുന്നത്: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജോലിക്കും, പഠന ആവശ്യങ്ങൾക്കുമായി വിദേശത്തേക്ക് പോവുകയും, തുടർന്ന് വിദേശ പൗരത്വം സ്വീകരിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് ഉള്ളത്. കൂടാതെ കുടുംബമായി വിദേശ രാജ്യങ്ങളിൽ കുടിയേറുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News