ബിജെപി ഭരണത്തിൽ സ്വാതന്ത്ര്യം നഷ്ടമാകുന്ന ഇന്ത്യയിലെ മാധ്യമങ്ങൾ

India Press Freedom Index

ബിജെപി ഇന്ത്യയിൽ അധികാരത്തിലെത്തിയതിനുശേഷം അഭിപ്രായ സ്വാതന്ത്ര്യത്തെയും പത്ര സ്വാതന്ത്ര്യത്തെയും കൂച്ചുവിലങ്ങിട്ട് തടഞ്ഞിരിക്കുകയാണ്. ഫാസിസ്റ്റ് പ്രവണതകളോടെ പ്രവർത്തിക്കുന്ന വിരുദ്ധാഭിപ്രായങ്ങളെ അടിച്ചമർത്തുന്ന സർക്കാർ അധികാരത്തിന്റെ അകത്തളങ്ങളിൽ ശക്തി പ്രകടിപ്പിച്ചപ്പോൾ പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം താഴേക്ക് പതിച്ചു.

2026 ഏപ്രിൽ 30-ന് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പുറത്തിറക്കിയ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സ്’ പ്രകാരം, പത്ര സ്വാതന്ത്യത്തിൽ 180 രാജ്യങ്ങളിൽ ഇന്ത്യയുടെ 157-ാം സ്ഥാനത്താണ്. മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ വർധിച്ചു വരുന്നത്, മാധ്യമ ഉടമസ്ഥാവകാശം കേന്ദ്രീകൃതമാകുന്ന പ്രവണതകളെ ചൂണ്ടിക്കാട്ടി പത്രസ്വാതന്ത്ര്യത്തിൽ ഇന്ത്യയെ ‘വളരെ ഗുരുതരമായ’ വിഭാഗത്തിലാണ് ആർഎസ്എഫ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മാധ്യമങ്ങൾക്ക് മുകളിൽ സർക്കാർ ചെലുത്തുന്ന സ്വാധീനത്തെയും റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്. പ്രതികാര നടപടികളെ ഭയന്ന് സ്വയം സെൻസർഷിപ്പ് ചെയ്യുന്ന മാധ്യമനടപടികളെ അനൗദ്യോഗിക അടിയന്തരാവസ്ഥ എന്നാണ് ആർഎസ്എഫ് വിശേഷിപ്പിക്കുന്നത്.

സർക്കാരിനെ വിമർശിച്ചിരുന്ന സ്വതന്ത്ര ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്കിൽ ​ദില്ലി പൊലീസ് ഒക്ടോബർ 2023ൽ നടത്തിയ റെയ്ഡുകൾ നടത്തുകയും സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്തയെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത് ആറു മാസത്തോളം തടവിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. ആനെസ്റ്റി ഇന്റെർനാഷണലും പത്രസ്വാതന്ത്ര്യത്തിനായി ആ​ഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടനകളും വിഷയത്തെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു.

Also Read: 10 വർഷത്തിനിടെ പൂട്ടുവീണത് ഒരു ലക്ഷത്തോളം സർക്കാർ സ്കൂളുകള്‍ക്ക്; ഇതോ മോദി പറഞ്ഞ അച്ഛാദിൻ?

കോർപ്പറേറ്റുകൾ മാധ്യമസ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതിലൂടെയും സ്വതന്ത്ര പത്രപ്രവർത്തനത്തെ ആസൂത്രിതമായി അട്ടിമറിക്കുകയാണ് അധികാരത്തിലിരിക്കുന്ന വലതുപക്ഷ സർക്കാരുകൾ. അതിന്റെ ഏറ്റവും ലളിതമായ ഉദാഹരണമാണ് എൻ‌ഡി‌ടി‌വി. 2022–2023 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള ശതകോടീശ്വരനായ ഗൗതം അദാനി എൻ‌ഡി‌ടി‌വിയിൽ വൻ ഓഹരി നിക്ഷേപം സ്വന്തമാക്കുന്നത്. ഇത് എഡിറ്റോറിയൽ സ്വാതന്ത്ര്യത്തിലേക്കുള്ള കൈകടത്തൽ ആകുമെന്ന ആശങ്ക ഉയർത്തിയിരുന്നു. ഭരണകക്ഷിയുമായുള്ള അദാനി ബന്ധം എഡിറ്റോറിയൽ സ്വാതന്ത്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് ആർ‌എസ്‌എഫ് അഭിപ്രായപ്പെട്ടു.

ആർ‌എസ്‌എഫ് റിപ്പോർട്ട് പ്രകാരം 2014 മുതലുള്ള കാലഘട്ടത്തിൽ ഇരുപത്തിയെട്ടോളം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ആർഎസ്എഫ് കണക്കുകൾ. കൊല്ലപ്പെട്ടവരിൽ മിക്ക മാധ്യമപ്രവർത്തകരും അനധികൃത ഖനനം, ഭൂമി കൈയേറ്റങ്ങൾ, പാരിസ്ഥിതിക വിഷയങ്ങൾ മുതലായവ റിപ്പോർട്ട് ചെയ്തവരാണ്. കൊളോണിയൽ കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമങ്ങളും യുഎപിഎ പോലുള്ള ഭീകരവിരുദ്ധ നിയമങ്ങളും മാധ്യമപ്രവർത്തകരെ നിശ്ബദരാക്കുവാൻ അധികാരികൾ ഉപയോ​ഗിച്ചിട്ടുണ്ടെന്ന വസ്തുതയും പത്രസ്വാതന്ത്ര്യത്തിൽ രാജ്യം പിന്നോട്ട് പോകാൻ കാരണമായിട്ടുണ്ട്.

ഇന്ത്യ പിന്നോട്ട് പോകുമ്പോഴും അയൽരാജ്യങ്ങൾ സൂചികയിൽ മെച്ചപ്പെട്ട സ്ഥാനം നിലനിർത്തുന്നുണ്ട്. നേപ്പാൾ 87-ാം സ്ഥാനം, മാലിദ്വീപ് 108-ാം സ്ഥാനം, ശ്രീലങ്ക 134-ാം സ്ഥാനം, ഭൂട്ടാൻ 150-ാം സ്ഥാനം, ബംഗ്ലാദേശ് 152-ാം സ്ഥാനം, പാകിസ്ഥാൻ 153-ാം സ്ഥാനം എന്നിങ്ങനെ ഇന്ത്യയെക്കാൾ മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യയുടെ അയൽരാജ്യങ്ങൾ. അതേസമയം ജനാധിപത്യത്തിന്റെ നാലാം തൂണാകേണ്ട മാധ്യമങ്ങൾക്കുള്ള സ്വാതന്ത്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഏറ്റവും മോശം സ്ഥാനത്താണ് നിൽക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News