ഹാലോ ഓര്‍ബിറ്റിന് ‘ഹലോ’ പറഞ്ഞ് ആദിത്യ എല്‍ 1; ലക്ഷ്യം കണ്ട് ഐഎസ്ആര്‍ഒ

ഐഎസ്ആര്‍ഒയുടെ ആദ്യ സൂര്യ പര്യവേഷണ ദൗത്യമായ ആദിത്യ എല്‍ 1  ലക്ഷ്യസ്ഥാനത്ത്.  സൂര്യനെ നേര്‍ക്കുനേര്‍ കണ്ടുകൊണ്ട് അഞ്ചു വര്‍ഷത്തോളം ഇനി ആദിത്യ എല്‍ 1 നില്‍ക്കുക  ലാഗ്രാഞ്ച് പോയിന്റിലായിരിക്കും. 126 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ആകാംശയോടെ രാജ്യം കാത്തിരിക്കുന്ന ആ നിമിഷം എത്തിയത്. സൂര്യന്റെ അന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെ താപ വ്യതിയാനം, സൂര്യന്റെ പാളികളായ ഫോട്ടോ സ്ഫിയര്‍, ക്രോമോ സ്പിയര്‍, പുറം പാളിയായ കൊറോണ എന്നിവയെക്കുറിച്ച് പഠിക്കുകയാണ് പ്രധാന ലക്ഷ്യം.

ALSO READ:  പ്രിയ വര്‍ഗീസിന്റെ നിയമനം നിയമവിരുദ്ധമല്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം

രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യ പേടകമായ ആദിത്യ എല്‍ -1 മുന്‍ നിശ്ചയിച്ച പ്രകാരം  ലഗ്രാഞ്ച് ഒന്ന് എന്ന ബിന്ദുവിലാണെത്തിയത്. പേടകത്തെ ഭൂമിയില്‍നിന്ന് നിയന്ത്രിക്കുന്ന ബംഗളൂരുവിലെ ഐ എസ് ആര്‍ ഒ ആസ്ഥാനത്ത് അവസാന ഭ്രമണപഥം ഉയര്‍ത്തല്‍ പ്രക്രിയ നടന്നത്‌.  ഇതോടെ പേടകം ലഗ്രാഞ്ച് ഒന്നിന് ചുറ്റുമുള്ള ഭ്രമണ പഥമായ ഹാലോ ഓര്‍ബിറ്റിലേക്കു പ്രവേശിക്കും. സെപ്റ്റംബര്‍ രണ്ടിനായിരുന്നു ശ്രീഹരിക്കോട്ടയില്‍ നിന്നും ആദിത്യ എല്‍ -1 യാത്ര തിരിച്ചത്.

ALSO READ: കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദേശം

ഭൂമിയുടെ ഭ്രമണപഥം കടന്ന് നിര്‍ണായക ഘട്ടങ്ങള്‍ താണ്ടിയും സൂര്യനിലേക്കുള്ള വഴിയിലെ അന്തരീക്ഷത്തെക്കുറിച്ചും ഭൗമ-സൗര വികിരണങ്ങളെക്കുറിച്ചും വിവരങ്ങള്‍  ശേഖരിച്ചുമായിരുന്നു പേടകത്തിന്റെ പ്രയാണം. ലഗ്രാഞ്ച് ഒന്ന് എന്ന ബിന്ദുവില്‍നിന്ന് മറ്റൊരു ആകാശഗോളത്തിന്റെയും മറയില്ലാതെ സൂര്യനെ സസൂക്ഷ്മം നിരീക്ഷിക്കാനും പഠനം നടത്താനും ആദിത്യ എല്‍1ന് സാധിക്കും. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം സമാനമായി അനുഭവപ്പെടുന്ന അഞ്ചു മേഖലകളില്‍ ഒന്നാണ് ലഗ്രാഞ്ച് ഒന്ന് എന്ന ഭാഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News