അയർലന്‍ഡിനെതിരായ ഇന്ത്യയുടെ ട്വന്‍റി 20; ആദ്യ മത്സരത്തിന് മഴ ഭീഷണി

അയർലന്‍ഡിന് എതിരായ ഇന്ത്യയുടെ ട്വന്‍റി 20 പരമ്പരയിലെ . ഇന്ത്യന്‍ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ മടങ്ങിവരവ് ഭീഷണിയാകുമോ എന്നാണ് ആരാധകരുടെ ആശങ്ക.നീണ്ട 11 മാസത്തെ ഇടവേളയ്ക്ക് ശേഷം ടീം ഇന്ത്യക്കായി കളിക്കാന്‍ തയ്യാറെടുക്കുകയാണ് ജസ്പ്രീത് ബുമ്ര. ശസ്ത്രക്രിയക്ക് ശേഷമാണു ബുമ്ര കളിക്കളത്തിലേക്ക് എത്തിയത്.

പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് ബുമ്ര. എന്നാൽ മഴ ബ്രൂമയുടെ ആരാധകർക്കിടയിലെ പ്രതീക്ഷയിൽ മങ്ങലേല്പിക്കുമോ എന്നതാണ് സംശയം.ഡബ്ലിനിലെ ദി വില്ലേജ് സ്റ്റേഡിയത്തില്‍ രാത്രി ആണ് ഇന്ത്യ- അയർലന്‍ഡ് ആദ്യ ടി 20. അക്കുവെതറിന്‍റെ പ്രവചനം പ്രകാരം പകല്‍ 92 ഉം രാത്രി 98 ഉം ശതമാനമാണ് മഴ സാധ്യത.

also read:എൽ ഡി എഫ് ചെയ്തതും യു ഡി എഫ് ചെയ്യാത്തതും; വീഡിയോ പങ്കുവെച്ച് ജെയ്‌ക് സി തോമസ്

മത്സരത്തിന്‍റെ മുഴുവന്‍ ടിക്കറ്റുകളും നേരത്തെ വിറ്റ് തീർന്നതിനാല്‍ ഇത് ആരാധകരെ കനത്ത നിരാശയിലാക്കും. മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ അത് പരിക്കില്‍ നിന്നുള്ള മടങ്ങി വരവില്‍ ഫിറ്റ്നസ് തെളിയിക്കാന്‍ കാത്തിരിക്കുന്ന പേസർമാരായ ജസ്പ്രീത് ബുമ്രക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും തിരിച്ചടിയാവും.

ബുമ്രക്കും പ്രസിദ്ധിനും പുറമെ വൈസ് ക്യാപ്റ്റന്‍ കൂടിയായ റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ, ശിവം ദുബെ, രവി ബിഷ്ണോയി, യശസ്വി ജയ്സ്വാള്‍ എന്നിവർക്കും മൂന്ന് ട്വന്‍റി 20കളുടെ പരമ്പര നിർണായകമാണ്. ഇവരെല്ലാം ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിലുള്ള താരങ്ങള്‍ കൂടിയാണ്.

also read:വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം നന്നായി കൊണ്ടുപോകാനാകും എന്ന ഉറപ്പ് സര്‍ക്കാരിനുണ്ട്; മന്ത്രി വി അബ്ദു റഹ്മാന്‍

ജസ്പ്രീത് ബുമ്ര, റുതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍, ജിതേശ് ശര്‍മ്മ, ശിവം ദുബെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്‌ണ, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍ എന്നിവരാണ് ടീം അംഗങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here