ഇൻഡിഗോ എയർലൈൻ സി ഇ ഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു

indigo ceo resignation

വിവാദങ്ങൾക്കൊടുവിൽ ഇൻഡിഗോ എയർലൈൻ സി ഇ ഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു. ഇൻഡിഗോ എംഡി രാഹുൽ ഭാട്ടിയയ്ക്കു താൽക്കാലിക ചുമതല നൽകി. രാജ്യത്തിനകത്തും പുറത്തും ഇൻഡിഗോ എയർലൈൻസിന്റെ സർവീസുകൾ കൂട്ടത്തോടെ മുടങ്ങുന്നതിൽ പീറ്ററിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.

വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കപ്പെട്ടതിന് വ്യോമയാന ഡയറക്ട്രേറ്റ് ജനറൽ ഇൻഡിഗോ വിമാനക്കമ്പനിക്ക് 22.2 കോടിരൂപ പിഴ ചുമത്തിയിരുന്നു. 2022 സെപ്തംബറിലാണ് ഇൻഡിഗോയുടെ തലപ്പത്തേക്ക് പീറ്റർ എൽബേഴ്‌സ് എത്തുന്നത്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ അദ്ദേഹം സമ്മർദ്ദത്തിലായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വിമാനകമ്പനി വൻതോതിലുള്ള പ്രവർത്തന തടസങ്ങളാണ് നേരിട്ടിരുന്നത്. ഇന്റർഗ്ലോബ് ഏവിയേഷന്റെ കീഴിലുള്ള എയർലൈൻ ബ്രാൻഡാണ് ഇൻഡിഗോ. നൂറ് കണക്കിന് ഇൻഡി​ഗോ വിമാന സർവീസുകൾ പ്രവർത്തന രഹിതമായതോടെ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു.

Also read: സിബിഎസ്ഇ കണക്ക് പരീക്ഷക്കിടെ ‘റിക് റോളിങ്’; ക്യു.ആർ. കോഡ് സ്കാൻ ചെയ്ത വിദ്യാർത്ഥികൾ അന്തംവിട്ടു: വൈറലായി സ്ക്രീൻഷോട്ടുകൾ

“കമ്പനിയുടെ സംസ്കാരവും പ്രവർത്തന മികവും മെച്ചപ്പെടുത്തുന്നതിനൊപ്പം, ഉപഭോക്താക്കൾക്ക് വിശ്വാസ്യതയിലും പ്രൊഫഷണലിസത്തിലും അധിഷ്ഠിതമായ മികച്ച സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ എയർലൈനിന്റെ നേതൃത്വത്തിലേക്ക് തിരിച്ചെത്തുന്നത്,” ഇന്റർഗ്ലോബ് ഏവിയേഷൻ ചെയർമാൻ വിക്രം സിംഗ് മേത്ത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News