ഇന്‍ഡിഗോയുടെ അമൃത്സര്‍-അഹമ്മദാബാദ് വിമാനം പാക് വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചു

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ അമൃത്സര്‍-അഹമ്മദാബാദ് വിമാനം പാക് വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചു. പിന്നാലെ 30 മിനിറ്റിനുശേഷം തിരികെ ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ കടന്നു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.

Also Read: മണിപ്പൂർ സംഘർഷം;9 കുക്കി എംഎൽഎമാർ ദില്ലിയിലേക്ക്

ലാഹോറിന് വടക്ക് ഭാഗത്തായായാണ് ഇന്‍ഡിഗോ വിമാനം വ്യോമാതിര്‍ത്തി ലംഘിച്ചത്. കഴിഞ്ഞമാസം പാക് യാത്രാവിമാനവും ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്നായിരുന്നു വ്യോമാതിര്‍ത്തി ലംഘനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here