
ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണിയെ തുടർന്ന് ആളുകൾ പരിഭ്രാന്തിയിലായി. ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോകാനിരുന്ന ഇൻഡിഗോ വിമാനത്തിൽ ആണ് ബോംബ് ഭീഷണി. വിമാനത്തിലെ ശുചിമുറിക്കുള്ളിൽ ഒരു ടിഷ്യൂ പേപ്പറിൽ എഴുതിയ കുറിപ്പ് ഒരു യാത്രക്കാരൻ കണ്ടെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിമാനത്തിൽ സ്ഫോടകവസ്തു ഉണ്ടെന്നായിരുന്നു കുറിപ്പിൽ ഉണ്ടായിരുന്നത്.
വിവരം ലഭിച്ച ഉടൻ തന്നെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ വിവരമറിയിക്കുകയും ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു. ബോംബ് ഡിസ്പോസൽ സ്ക്വാഡ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ വിമാനത്തിൽ വിശദമായ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പരിശോധനകൾക്ക് ശേഷം വിമാനം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി വൈകുന്നേരത്തോടെ തന്നെ യാത്ര തുടർന്നു.
ALSO READ: ഇറാനിൽ യുഎസ് പൈലറ്റ് രക്ഷാപ്രവർത്തനം: യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു
കുറിപ്പ് വെച്ച വ്യക്തിയെ കണ്ടെത്താനായി സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് വ്യാജ ബോംബ് ഭീഷണികൾ വർധിച്ചുവരുന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




