ഇന്‍ഡിഗോ പൈലറ്റിന് യാത്രക്കാരന്റെ മര്‍ദ്ദനം

ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരന്‍ മര്‍ദിച്ചു. ദില്ലിയില്‍ നിന്ന് ഗോവയിലേക്കു പുറപ്പെടാന്‍ ഇരുന്ന വിമാനത്തിലാണ് സംഭവം . മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനം വൈകുമെന്ന് പൈലറ്റ് അനൂപ് കുമാര്‍ അറിയിക്കുമ്പോഴാണ് മര്‍ദ്ദനമേറ്റത്. ദില്ലിയിലേക്കും തിരിച്ചുമുള്ള 200 ഓളം വിമാനങ്ങളാണ് മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വൈകി സര്‍വീസ് നടത്തുന്നത്.

ദില്ലിയില്‍ നിന്നും ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ഏഴു മണിക്കൂര്‍ വൈകി പുറപ്പെടുമെന്ന് പൈലറ്റ് അറിയിച്ചതിന് പിന്നാലെയാണ് യാത്രക്കാരന്റെ മര്‍ദ്ദനം. സഹല്‍ കടാരിയ എന്ന യുവാവാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിങ്ങള്‍ കള്ളം പറയുകയാണെന്ന് ആക്രോശിചായിരുന്നു മര്‍ദ്ദനം.

Also Read: മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിനത്തിലേക്ക്

ആക്രമണം നടത്തിയ യുവാവിനെ വിമാനത്തിന്റെ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഇടപെട്ട് തടഞ്ഞു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ദില്ലി വിമാനത്താവള അധികൃതരും വ്യക്തമാക്കി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ദില്ലിയില്‍ മൂടല്‍മഞ്ഞ് തുടരുകയാണ്. ഇത് വ്യോമഗതാഗതത്തെയും സാരമായി ബാധിച്ചു. 200 ഓളം വിമാനങ്ങള്‍ വൈകിയാണ് സെര്‍വീസ് നടത്തുന്നത്. കാഴ്ച പരിധി 0 മീറ്റര്‍ ആയി കുറഞ്ഞതാണ് സര്‍വീസുകള്‍ തടസ്സപ്പെടാന്‍ കാരണം. യാത്ര പുറപ്പെടുന്നതിനു മുമ്പ് എല്ലാവരും സമ്പര്‍ക്കം പുലര്‍ത്തണമെന്ന് വിമാന കമ്പനികളുടെ അറിയിപ്പുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News