ഇന്‍ഡിഗോ വിമാനത്തില്‍ പൈലറ്റിനെ മര്‍ദിച്ച സംഭവം; യാത്രക്കാരന്‍ അറസ്റ്റില്‍

ദില്ലിയിൽ ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ മര്‍ദിച്ച സംഭവത്തില്‍ യാത്രക്കാരനായ സഹില്‍ കതാരിയയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് വിമാനം പുറപ്പെടാന്‍ പതിമൂന്ന് മണിക്കൂര്‍ വൈകുമെന്നറിയിച്ചതിന് പിന്നാലെയായിരുന്നു യാത്രക്കാരന്റെ മര്‍ദനം. യാത്രക്കാരനെ ചൊടിപ്പിച്ചത് വിമാനത്തിൽ യാത്ര ചെയ്യേണ്ട എല്ലാവരും വിമാനത്തിൽ പ്രവേശിച്ചതിന് പിന്നാലെ വിമാനം വൈകുന്ന കാര്യം പൈലറ്റ് അറിയിച്ചതാണ്.

Also read:‘ഇ.ഡിക്ക് ഐസക്കിന്റെ കേസിൽ കിട്ടേണ്ടത് പോലെ കിട്ടി’: എ കെ ബാലൻ

സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതിന് ശേഷം, സിആര്‍പിസി സെക്ഷന്‍ 41 പ്രകാരം നോട്ടിസ് നല്‍കിയതിന് പിന്നാലെ കതാരിയയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വീട്ടയച്ചു. മര്‍ദ്ദനമേറ്റ ഇന്‍ഡിഗോ പൈലറ്റ് അനൂപ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സഹില്‍ കതാരിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വിമാനത്തില്‍ നിന്ന് കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Also read:പാട്ടകൊട്ടിയാലും ടോര്‍ച്ചടിച്ചാലും ശാസ്ത്ര വളര്‍ച്ചയുണ്ടാകില്ല; സംസ്ഥാനത്ത് എല്ലാ ഭാഗത്തും ശാസ്ത്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി ഇന്‍ഡിഗോ ആഭ്യന്തര കമ്മിറ്റിക്ക് രൂപം നല്‍കി. യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ കര്‍ശനമായ നടപടി യാത്രക്കാരനെതിരെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News