നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് വിവാദം; ഉത്തരവ് പിൻവലിച്ച് ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല

മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയിൽ കേരളത്തിലെ വിദ്യാർത്ഥികളോട് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട നിർദേശം പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതോടെ വിദ്യാർത്ഥികളെ ക്യാമ്പസിലേക്ക് പ്രവേശിപ്പിച്ചു. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് സർവകലാശാല നിർദേശം പിൻവലിച്ചത്. ഇന്നും ഇന്നലെയും ഓപ്പൺ കൗൺസിലിങ്ങിന് വന്ന വിദ്യാർഥികളെയാണ് ക്യാമ്പസിലേക്ക് പ്രവേശിപ്പിച്ചത്.

also read:മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നിപ്പ നെഗറ്റീവ് റിപ്പോര്‍ട്ട് വേണമെന്ന ട്രൈബല്‍ യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ് പിന്‍വലിക്കും: മന്ത്രി ഡോ. ആര്‍ ബിന്ദു

സംഭവവുമായി ബന്ധപ്പെട്ട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി അധികൃതരുമായി മന്ത്രി ഡോ. ആര്‍ ബിന്ദു ആശയവിനിമയം നടത്തിയിരുന്നു. ഉത്തരവ് പിന്‍വലിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചിരുന്നു. മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയച്ചുവെന്നും മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.ഇന്നലെ വിദ്യാർത്ഥികൾ ക്യാമ്പസിൽ എത്തിയ ശേഷമാണ് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ചത്. നിരവധി മലയാളി വിദ്യാർത്ഥികൾ ഈ സർവ്വകലാശാലയിൽ പ്രവേശിക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News