
ജമ്മു കശ്മീരിലെ ജമ്മു, പൂഞ്ച് നഗരങ്ങളില്‍ സ്ഥിതി ശാന്തം. കഴിഞ്ഞ ദിവസം രാത്രി ഡ്രോണുകൾ അതിർത്തി കടന്നുവരികയോ വെടിവയ്പോ ഷെല്ലിങോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൂഞ്ചിലും ഇത്തരം സംഭവങ്ങളുണ്ടായിട്ടില്ല. പഞ്ചാബിലെ ഫിറോസ്പൂരില്‍ സ്ഥിതി സാധാരണഗതിയിലാണ്.
പഞ്ചാബിലെ അമൃത്സറില്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. അതേസമയം, നഗരത്തില്‍ റെഡ് അലര്‍ട്ട് പിൻവലിച്ചിട്ടുണ്ട്. രാവിലെ സൈറണുകള്‍ മുഴങ്ങിയിരുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ജനാലകള്‍ക്ക് സമീപം നില്‍ക്കരുതെന്നും അമൃത്സര്‍ ജില്ലാ കളക്ടര്‍ പുലര്‍ച്ചെ 5.24 പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. പരിഭ്രാന്തരാകരുതെന്നും അറിയിപ്പില്‍ പറയുന്നു.
Read Also: ഐഎൻഎസ് വിക്രാന്തിന്‍റെ ലൊക്കേഷൻ വിവരം ശേഖരിക്കാൻ ശ്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്
ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലാണ് പോകുന്നത്. കഴിഞ്ഞ ദിവസം വെടിനിര്‍ത്താന്‍ ഇന്ത്യയും പാകിസ്ഥാനും തീരുമാനിച്ചിരുന്നു. എന്നാല്‍, പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം പാകിസ്ഥാന്‍ കരാര്‍ ലംഘിക്കുകയും അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടത്തുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

