മധ്യപ്രദേശിൽ വളർത്തുനായ കുരച്ചെന്നാരോപിച്ച് യുവാവ് വയോധികയെ കൊലപ്പെടുത്തി

മധ്യപ്രദേശിൽ വളർത്തുനായ തന്റെനേരെ തുടർച്ചയായി കുരച്ചെന്നാരോപിച്ച് 35-കാരൻ ഉടമയായ വയോധികയെ കൊലപ്പെടുത്തി. സംഭവത്തിൽ ശാന്തിനഗർ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിൽ ഇന്ദോറിലെ മുസാഖേഡിയിൽ ശനിയാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം.

Also read:തൊമ്മൻകുത്തിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

പ്രതിയായ യുവാവ് കടയടച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് നായ തുടർച്ചയായി കുരച്ചത്. ഇതേതുടർന്ന് ഉടമയായ അറുപത്തിയഞ്ചുകാരി വീട്ടിൽനിന്ന് പുറത്തിറങ്ങി. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. വാക്കേറ്റത്തിൽ ക്ഷുഭിതനായ യുവാവ് വയോധികയുടെ വയറ്റിൽ ചവിട്ടി തള്ളിയിട്ടു. ചവിട്ടിന്റെ ആഗതത്തിൽ അറുപത്തിയഞ്ചുകാരി അവശയായി. സമീപവാസികൾ ചേർന്ന് അറുപത്തിയഞ്ചുകാരിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here