ആ കുറ്റബോധം അവസാനിപ്പിക്കാനൊരുങ്ങി ഇന്ദ്രൻസ്; എസ്‌എസ്‌എൽസി എന്ന ലക്ഷ്യത്തിലേക്ക്

മലയാളികളുടെ അഭിമാനതാരമായ ഇന്ദ്രൻസ് പത്താം ക്ലാസ് തുല്യത പഠനത്തിന് ചേർന്നു. പത്തു മാസം കഴിഞ്ഞാൽ പത്താം ക്ലാസ് പാസാവുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.
ജീവിതപ്രാരാബ്ധത്തിനിടയിൽ പഠിക്കാൻ പറ്റാതെ പോയ സങ്കടം ഉള്ളിലൊതുക്കിയിരുന്നു പ്രിയ നടൻ. എന്നാൽ ഇനിയുള്ള നാളുകൾ വളരെ വിലപ്പെട്ടതാണ്. എല്ലാ ഞായറാഴ്ചയും തിരുവനന്തപുരം മെഡിക്കൽ കോളജ് ഹൈസ്കൂളിലെ പത്താം തരം തുല്യതാ പരീക്ഷ ക്ലാസിനു വേണ്ടി മാറ്റിവെക്കണം.

ALSO READ: സിനിമാ നിർമാണ രംഗത്തേക്ക് കാൽവെച്ച് വി എ ശ്രീകുമാര്‍; ലോഗോ പ്രകാശനം ചെയ്‌ത്‌ മോഹൻലാൽ

ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങളുടെ നിറവിൽ നിൽക്കുമ്പോഴും പഠിക്കാത്തതിന്റെ കുറ്റബോധം അദ്ദേഹത്തെ വേട്ടയാടിയിരുന്നു. അതുകൊണ്ട് തന്നെ പലയിടങ്ങളിൽ നിന്നും പേടിച്ച് പിന്മാറിയിട്ടുണ്ട്. ജീവിതത്തെ കുറിച്ച് വലിയ കാഴ്ചപ്പാടുകൾ ഉണ്ടാക്കിയത് വായനാശീലമായിരുന്നു.

അതുപോലെ തന്നെ അഭിനയത്തിന് ലഭിച്ച അവാർഡുകളേക്കാൾ വിലപ്പെട്ടതും തിളക്കമുള്ളതുമാവും പത്താം ക്ലാസ് സർട്ടിഫിക്കറ്റിന്‌ എന്ന് ഇന്ദ്രൻസ് ആവേശത്തോടെ പറയുന്നു.
കുമാരപുരം യുപി സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു പഠനത്തിന് തിരശീല വീഴുന്നത്. കടുത്ത ദാരിദ്രമായിരുന്നതിനാൽ തയ്യൽ പണിയിലേക്ക് തിരിഞ്ഞ നടൻ പോയ ബാല്യകാലത്തെ വിശപ്പ് സഹിക്കാവുന്നതായിരുന്നു എന്ന് പറഞ്ഞു. മറിച്ച്‌ പുസ്തകങ്ങളും വസ്ത്രങ്ങളും കിട്ടാനായിരുന്നു കൂടുതൽ പ്രയാസമെന്നും ഓർക്കുന്നു.

ALSO READ: ചിരിച്ചും ചേർത്തുപിടിച്ചും സല്യൂട്ട് ചെയ്‌തും കുട്ടികൾക്കൊപ്പം മന്ത്രിമാർ; നവകേരള സദസ്സ് ഹൃദയം തൊടുന്നു, ചിത്രങ്ങൾ കാണാം

ഒരവസരം വന്ന സാഹചര്യത്തിൽ സ്വയം സമാധാനത്തിനെങ്കിലും പഠിച്ചേ തീരു എന്ന ദൃഢനിശ്ചയത്തിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ഇന്ദ്രൻസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here