സ്വന്തം അഭിപ്രായങ്ങള്‍ ഒന്നും പറയരുതെന്നാണ് കാലം നമ്മളെ പഠിപ്പിക്കുന്നത്; ഇന്ദ്രന്‍സ് പറയുന്നു

നടന്‍ മധുവിനെ കണ്ടപ്പോള്‍ മുതലാണ് സിനിമയിലേക്ക് വരാന്‍ തോന്നിയതെന്നും തന്റെ മെലിഞ്ഞ രൂപംകൊണ്ടാണ് സിനിമയില്‍ പിടിച്ചുനില്‍ക്കുന്നതെന്നും നടന്‍ ഇന്ദ്രന്‍സ്. ഇപ്പോള്‍ സ്വന്തം നിലപാടുകള്‍ പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നും മറ്റുള്ളവര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ മാപ്പ് പറയുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

Read Also : അത് കേട്ടിട്ട് ബേസിലിന്റെ ഭാര്യ എന്നെ വിളിച്ച് കരഞ്ഞു, ഒരിക്കലും മറക്കില്ല ആ സംഭവം; തുറന്നുപറഞ്ഞ് ഷാന്‍ റഹ്‌മാന്‍

എന്റെ ഈ രൂപം സിനിമയില്‍ എത്താന്‍ വളരെ സഹായിച്ചിട്ടുണ്ട്. എന്നെ ഇവിടെ വരെ എത്തിച്ചത് ഈ രൂപമാണ്. പക്ഷെ ആ തിരിച്ചറിവ് എനിക്കുണ്ടായിരുന്നില്ല. ചുറ്റുവട്ടത്തുള്ളവരും സുഹൃത്തുക്കളും പറയാറുണ്ട് ഈ രൂപവും ശബ്ദം കൊണ്ടുമാണ് ഞാന്‍ സിനിമയില്‍ പിടിച്ചുനില്‍ക്കുന്നതെന്ന്, അപ്പോഴാണ് ഞാന്‍ സത്യം തിരിച്ചറിഞ്ഞത്. ചെറുപ്പത്തില്‍ പല നടന്മാരെയും കാണുമ്പോള്‍ എനിക്ക് കൊതി തോന്നിയിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കണമെന്ന് തോന്നിയത് നടന്‍ മധുവിനെ കണ്ടപ്പോള്‍ മുതലാണ്. കോസ്റ്റ്യൂം ഡിസൈനര്‍ ആയിട്ട് സിനിമയില്‍ വന്നപ്പോഴും എനിക്കൊരു പ്രതീക്ഷ ഉണ്ടായിരുന്നു എന്നെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ പറ്റുമെന്ന് – ഇന്ദ്രന്‍സ് പറഞ്ഞു.

വസ്ത്രാലങ്കാരം ചെയ്തിരുന്നപ്പോള്‍ അഭിനയിക്കാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെന്നും ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Read Also : എന്റെ മുഖം കണ്ണാടിയില്‍ കാണുമ്പോഴും താന്‍ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി സിദ്ധാര്‍ഥ്

സ്വന്തം അഭിപ്രായങ്ങള്‍ ഒന്നും പറയരുതെന്നാണ് കാലം നമ്മളെ പഠിപ്പിക്കുന്നത്, അപകടം പിടിച്ചൊരു സമയമാണ്. നമ്മള്‍ ഒരു കാര്യം പറയുമ്പോള്‍, അതൊരാളുടെ അഭിപ്രായമാണെന്നോര്‍ത്ത് ആരും വിട്ട് തരാറില്ല. മാത്രമല്ല നമ്മുടെ അഭിപ്രായത്തെ കീറിമുറിച്ച് അതിനെ വിമര്‍ശിക്കുകയും അവര്‍ക്ക് ഇഷ്ട്ടമായില്ലെങ്കില്‍ അതിനുവേണ്ടി മാപ്പുപറയുകയും ചെയ്യണം. അതുകൊണ്ട് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ഉണ്ടെന്ന് പറയാന്‍ പറ്റില്ല. മറ്റൊരാളുടെ അഭിപ്രായമല്ലേ എന്ന് ആരും പരിഗണിക്കാത്തപക്ഷം അഭിപ്രായങ്ങള്‍ പറയാന്‍ പറ്റില്ല. എല്ലാവരും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്ന കാലം വരണം – ഇന്ദ്രന്‍സ് പറഞ്ഞു.

Read Also : ഭാര്യക്ക് സൗന്ദര്യപ്പട്ടം കിട്ടിയില്ല, രണ്ടാം സ്ഥാനം മാത്രം; സ്റ്റേജിൽ കയറി കിരീടം തട്ടിയെറിഞ്ഞു, ഭാര്യയെ വലിച്ചിഴച്ച് ഭർത്താവ്

ഇപ്പോഴും ഞാന്‍ കോസ്റ്റ്യൂമുകള്‍ക്ക് അഭിപ്രായം പറയാറുണ്ട്. ഈ ഫീല്‍ഡില്‍ എനിക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ടെന്നും അവരോട് ലോഹ്യം പറയുന്നപോലെ അഭിപ്രായങ്ങള്‍ പറയാറുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe