സംസ്ഥാനത്തിൻ്റെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുന്നു, നാടിന്‍റെ ഐക്യം ശ്രദ്ധനേടുന്നു: മുഖ്യമന്ത്രി

സംസ്ഥാനത്തിൻ്റെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുകയാണെന്നും നാടിൻ്റെ ഐക്യം ശ്രദ്ധിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  നാടിന് വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്.  നമ്മുടെ സംസ്ഥാനം വലിപ്പം കൊണ്ടു ചെറുതാണെങ്കിലും കയറ്റുമതി കൊണ്ട് ധാരാളം ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി മുട്ടത്തെ തുടങ്ങനാട്ടില്‍ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കിന്‍ഫ്ര സ്‌പൈസസ് പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വിട്ടുനിന്ന് യുഡിഎഫ് ജനപ്രതിനിധികളെ പരോക്ഷമായി അദ്ദേഹം വിമർശിച്ചു. നമ്മുടെ നാടിന്‍റെ ഐക്യം ശ്രദ്ധിക്കപ്പെടുന്നത് ആണെങ്കിലും ചിലർ അതിൽ നിന്ന് വിട്ടുനിൽക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി എംപി ഡീൻ കുര്യാക്കോസും, തൊടുപുഴ എംഎൽഎ പി ജെ ജോസഫുമാണ് യുഡിഎഫിന്‍റെ ഭാഗത്ത് നിന്ന്  എത്തേണ്ടിയിരുന്നത്.

ALSO READ: വി‍ഴിഞ്ഞം തുറമുഖം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യപ്രാപ്തിയുടെ വിജയം: ഇ പി ജയരാജൻ

കാർഷിക ഉത്പന്നങ്ങൾ മൂല്യ വർദ്ധിത ഉൽപന്നം ആക്കുന്നതോടെ കർഷകർക്ക് മെച്ചം ഉണ്ടാകുന്നുണ്ട്. മികച്ച പിന്തുണ നൽകാൻ ആയാൽ ഭക്ഷ്യസുരക്ഷ മേഖല പുരോഗതി പ്രാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കി മുട്ടം പഞ്ചായത്തിലെ തുടങ്ങനാട്ടിൽ 15.29 ഏക്കറിൽ കിൻഫ്രയാണ്‌ പാർക്ക്‌ ഒരുക്കിയത്‌.
സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്‌കരണത്തിനും മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിപണനം ചെയ്യുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് സ്പൈസസ് പാർക്കിന്റെ ലക്ഷ്യം.  2021 ഒക്ടോബറിലാണ്‌ പാർക്കിൻ്റെ നിർമാണം ആരംഭിച്ചത്. ഓഗസ്റ്റിൽ പണിപൂർത്തിയായ പാർക്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
നിലവിലുള്ള സ്ഥലത്തിൽ 80 ശതമാനവും എട്ടു വ്യവസായ യൂണിറ്റുകൾക്കായി നൽകി. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയായി. ഒന്നാംഘട്ടത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകള്‍ എല്ലാം, സംരംഭകര്‍ക്ക് അനുവദിച്ചുകഴിഞ്ഞു.  റോഡ്, ശുദ്ധജലം, വൈദ്യുതി  തുടങ്ങിയ വ്യവസായികാവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സ്ഥലമാണ് വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് നല്‍കുന്നത്.  ഇടുക്കി ജില്ലയിലെ സുഗന്ധവ്യഞ്ജന ഉൽപാദനത്തിനും മൂല്യവര്‍ധിത ഉൽപന്ന വ്യവയസായത്തിനും വലിയ കുതിപ്പ് നല്‍കുവാന്‍ കിൻഫ്ര സ്പൈസസ് പാര്‍ക്ക് വഴിയൊരുക്കും
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News