
പാചക ഇന്ധനങ്ങൾക്ക് നികുതി ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് എഴുതി ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി. സംഘടനയുടെ ചെയർമാൻ ബ്രിജേഷ് ഗോയൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. കത്തിൽ എൽപിജിയും പിഎൻജിയും പൂർണമായും നികുതി രഹിതമാക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എൽപിജിയെ പൂജ്യം ജിഎസ്ടി പരിധിക്കകത്തും, പിഎൻജിയെ പൂജ്യം വാറ്റ് പരിധിക്കകത്തും കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ‘ആശ’ പ്രതീക്ഷയേകുമോ? എൽ പി ജി യുമായി ഒരു കപ്പൽ കൂടി ഹോർമൂസ് കടക്കുന്നു
ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനെതിരെ നടത്തുന്ന ആക്രണങ്ങളും ഇറാൻ്റെ പ്രത്യാക്രമണങ്ങളും പശ്‌ചിമേഷ്യയിലെ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുകയാണ്. ഇതിൻ്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെ ബാധിച്ചതോടെ ഇന്ത്യയിൽ നാളുകളായി കടുത്ത പാചക വാതക പ്രതിസന്ധി ആണ് അനുഭവപ്പെടുന്നത്. അതേസമയം കരിഞ്ചന്തകളും പൂഴ്ത്തിവെയ്പ്പുകളും രാജ്യത്തുടനീളം വ്യാപകമാകുന്ന സാഹചര്യത്തിൽ അത് തടയാൻ വേണ്ടി സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




