കേരളത്തിലെ നിക്ഷേപ സാധ്യതകളോട് പ്രതികരിച്ച് മുംബൈയിലെ വ്യവസായ പ്രമുഖർ

രാജ്യത്തെ വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാമതെത്തുമ്പോൾ ജന്മനാട്ടിലെ നിക്ഷേപ സാധ്യതകളോട് പ്രതികരിക്കുകയാണ് മുംബൈയിലെ മലയാളി വ്യവസായികൾ. 2020ൽ ഇരുപത്തെട്ടാം റാങ്കിലായിരുന്ന കേരളത്തിന്റെ ഒന്നാം സ്ഥാനത്തേക്കുള്ള കുതിച്ചു കയറ്റം പുത്തൻ പ്രതീക്ഷകളാണ് നൽകുന്നതെന്ന് ഇവരെല്ലാം പറയുന്നു.

Also read:ശൈലി 2; ആര്‍ദ്രം ആരോഗ്യം, ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗ് രണ്ടാം ഘട്ടത്തില്‍ 25 ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് നടത്തി

രാജ്യത്ത് വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിങ്ങിൽ ഇതാദ്യമായാണ് കേരളം ഒന്നാമതെത്തുന്നത്. 2020ൽ ഇരുപത്തെട്ടാം റാങ്കിലായിരുന്ന കേരളത്തിന്റെ ഒന്നാം സ്ഥാനത്തേക്കുള്ള കുതിച്ചു കയറ്റം. പ്രതീക്ഷിച്ചിരുന്നതാണെന്നാണ് കണ്ണൂരിലെ മരിയൻ അപ്പാരല്‍സ് കമ്പനി എംഡി തോമസ് ഓലിക്കൽ പറയുന്നത്. കേരളത്തിൽ നിക്ഷേപം നടത്താനുള്ള സമയമാണിതെന്നും തോമസ് കൂട്ടിച്ചേർക്കുന്നു

അതേസമയം, സേവന രംഗത്തെ വലിയ സാധ്യതകളാണ് മുംബൈയിലെ ഷിപ്പിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ഷൈബു വർഗീസ്‌ പങ്കുവച്ചത്. ലോജിസ്റ്റിക് രംഗത്തെ ഹരി നായർ പറയുന്ന അനുഭവങ്ങൾ പ്രവാസി വ്യവസായികൾക്കും പ്രചോദനം നൽകുന്നതാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുറന്നിടുന്ന സാധ്യതകളെ കുറിച്ചും മുംബൈയിലെ വ്യവസായ സമൂഹം പ്രതികരിച്ചു.

Also read:ആലപ്പുഴയിൽ വീട്ടില്‍ കയറി യുവാവിനെ വെട്ടി, യുവതിയെ തട്ടിക്കൊണ്ടുപോയി; പ്രതിയായ മുന്‍ ഭര്‍ത്താവിനായി തിരച്ചില്‍

വിഴിഞ്ഞം ഭാവി കേരളത്തിന് നൽകുന്ന സംഭാവനകൾ വളരെ വലുതാണെന്ന് ശില്പി എഞ്ചിനീറിങ് സി ഇ ഓ ടി എൻ ഹരിഹരൻ പറഞ്ഞു. രാജ്യത്തെ ഷിപ്പിംഗ് മേഖലയുമായി ബന്ധപ്പെട്ടവർക്കെല്ലാം വിഴിഞ്ഞം തുറമുഖം ഗുണകരമാകുമെന്ന് കയറ്റുമതി രംഗത്തെ പ്രമുഖനായ എം കെ നവാസ് പറഞ്ഞു. ഷിപ്പിംഗ് മേഖലയിലെ അജയ് ജോസഫിനും വിഴിഞ്ഞം നൽകുന്നത് പുത്തൻ പ്രതീക്ഷകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News