ഓനിങ്ങെത്താറായി കേട്ടോ! ഇൻഫിനിക്സ് നോട്ട് 50 സീരീസ് ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു

INFINIX

ഇൻഫിനിക്സ് നോട്ട് 50 സീരീസ് അടുത്ത മാസം പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു. ഏകദേശം ഒരു വർഷം മുമ്പ് അനാച്ഛാദനം ചെയ്ത ഇൻഫിനിക്സ് നോട്ട് 40 മോഡലുകൾക്ക് പകരമായിരിക്കും വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ നിര. ഈ മോഡൽ ആദ്യം ഇന്തോനേഷ്യയിൽ ആയിരിക്കും ലോഞ്ച് ചെയ്യുക.

ഇൻഫിനിക്സ് നോട്ട് 50 സീരീസിലെ ഒരു ഹാൻഡ്‌സെറ്റിൻ്റെ പിൻ ക്യാമറ മൊഡ്യൂളിനെക്കുറിച്ചും കമ്പനി ഒരു ചെറിയ ടീസർ പുറത്തിറക്കിയിട്ടുണ്ട്. വരാനിരിക്കുന്ന നോട്ട് 50 സീരീസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ ഏറെയുണ്ടായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

ഇൻഫിനിക്സ് നോട്ട് 50 ലോഞ്ച് തീയതി:

ഇൻഫിനിക്സ് നോട്ട് 50 സീരീസ് സ്മാർട്ട്‌ഫോണുകൾ മാർച്ച് 3 ന് ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് ഇപ്പോൾ കമ്പനി അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയായിരുന്നു പ്രഖ്യാപനം. പ്ലാറ്റ്‌ഫോമിലെ മറ്റൊരു പോസ്റ്റിൽ സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് കമ്പനി മുമ്പ് ടീസർ ചെയ്തിരുന്നു. അതേസമയം നോട്ട് 50 സീരീസിൽ എത്ര മോഡലുകൾ ഉൾപ്പെടുമെന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇൻഫിനിക്സ് യാതൊരു സൂചനയും നൽകിയിട്ടില്ല. ഇത് ലോഞ്ചിന് തൊട്ടുമുൻപായി കമ്പനി പ്രഖ്യാപിക്കുമെന്നും വിവരമുണ്ട്.

2024 ഏപ്രിലിൽ എത്തിയ നോട്ട് 40 പ്രോ 5G മോഡലിന്റെ പിൻഗാമിയായി ഇൻഫിനിക്സ് നോട്ട് 50 പ്രോ എത്തുമെന്നാണ് പ്രതീക്ഷ. നോട്ട് 40 പ്രോ ഹാൻഡ്‌സെറ്റിൽ 6nm മീഡിയടെക് ഡൈമെൻസിറ്റി 7020 ചിപ്പും 5,000mAh ബാറ്ററിയും ഉണ്ടായിരുന്നു. 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് വളഞ്ഞ 3ഡി അമോലെഡ് ഡിസ്‌പ്ലേയായിരുന്നു ഈ മോഡലിന് ഉണ്ടായിരുന്നത്. നോട്ട് 40 പ്രോയിൽ 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 32 മെഗാപിക്സൽ സെൽഫി ക്യാമറയും സജ്ജീകരിച്ചിരുന്നു. ഇനി പുറത്തിറങ്ങാൻ തയ്യാറെടുക്കുന്ന മോഡലിനും സമാന ഫീച്ചറുകൾ വേണമെങ്കിൽ പ്രതീക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News