വിവരങ്ങൾ ചോർത്തിയ സംഭവം; ഐആർബി കമാൻഡോകൾക്ക് സസ്പെൻഷൻ

kasargod-question-paper-leak

മലപ്പുറത്ത് മാധ്യമങ്ങൾക്കും രാഷ്ട്രീയ നേതാവിനും വിവരങ്ങൾ ചോർത്തിയ ഐആർബി കമാൻഡോകൾക്ക് സസ്പെൻഷൻ. അരീക്കോട് എസ്ഒജി ക്യാമ്പിലെ കമാൻഡോ ഹവിൽദാർമാരായ പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവർക്കാണ് സസ്പെൻഷൻ. അരീക്കോട് ക്യാമ്പിലെ ഹവിൽദാർ വിനീത് ആത്മഹത്യ ചെയ്ത സംഭവത്തിൽ മാധ്യമങ്ങൾക്കും പി വി അൻവറിനും വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ.

Also read: ഹെഡ്ഗേവാർ വിവാദം; പാലക്കാട് നഗരസഭയിൽ കയ്യാങ്കളി; ഏറ്റുമുട്ടി ബിജെപി കൗൺസിലർമാരും പ്രതിപക്ഷവും

കഴിഞ്ഞ ഡിസംബറിലാണ് ഹവിൽദാർ വിനീത് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തത്. ക്യാമ്പിൽ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തുന്നുവെന്നായിരുന്നു പി വി അൻവറിൻറെ ആരോപണം. പൊലീസ് സേനക്ക് അപമാനമുണ്ടാക്കുന്ന തരത്തിൽ രഹസ്യ വിവരങ്ങൾ കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ടുപേരെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്.

Also read: ‘വികസനം ഇപ്പോൾ വേണ്ടെന്നാണ് ചിലരുടെ വാദം, ഇപ്പോൾ നേടേണ്ട നേട്ടം നേടിയില്ലെങ്കിൽ പിന്നെ എപ്പോഴാണ്?’: മുഖ്യമന്ത്രി


IRB commandos who leaked information to the media and a political leader in Malappuram have been suspended. Commando Havildars Pius Sebastian and Mohammed Ilyas of the Areekode SOG camp have been suspended.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News