ശൗചാലയത്തില്‍ സഹപ്രവര്‍ത്തകയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇന്‍ഫോസിസ് ടെക്കി അറസ്റ്റില്‍

ബെംഗളൂരുവില്‍ ശൗചാലയത്തില്‍ സഹപ്രവര്‍ത്തകയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇന്‍ഫോസിസ് ടെക്കി അറസ്റ്റില്‍. ഇന്‍ഫോസിസില്‍ സീനിയര്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന നാഗേഷ് സ്വപ്‌ന മാലി എന്നയാളാണ് അറസ്റ്റിലായത്.ജൂണ്‍ 30ന് ഇന്‍ഫോസിസ് കാമ്പസിലുള്ള ഇലകട്രോണിക് സിറ്റി ഓഫീസിലെ ശൗചാലയത്തിലെ ദൃശ്യങ്ങളാണ് പ്രതി പകര്‍ത്തിയത്.

സ്ഥാപനത്തില്‍ ടെക്‌നിക്കല്‍ ടെസ്റ്റ് ലീഡായി ജോലി ചെയ്യുന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ശൗചാലയം ഉപയോഗിക്കുന്നതിനിടെ ഒരു നിഴല്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സമീപത്തെ ക്യൂബിക്കിളില്‍ നിന്ന് ഒരാള്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വിവസ്ത്രനായി നിന്നാണ് ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

Also read- ലൈംഗികാതിക്രമത്തിന്റെ ദൈര്‍ഘ്യം കൂട്ടാന്‍ വിദ്യാര്‍ത്ഥിനിക്ക് ഇന്‍ഹേലര്‍ നല്‍കി; പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ തൃണമൂല്‍ നേതാവ് നടത്തിയത് കണ്ണില്ലാത്ത ക്രൂരത

തുടര്‍ന്ന് ശൗചാലയത്തില്‍ നിന്നും പുറത്തിറങ്ങി ഓടി സഹപ്രവര്‍ത്തകരെ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നാഗേഷിനെ തടഞ്ഞുവെക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

പോലീസെത്തി ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഫോണില്‍ നിന്നും
പരാതിക്കാരിയുടെ ഒരു വീഡിയോയും മറ്റൊരു ജീവനക്കാരിയുടെ വീഡിയോയും ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത 50ല്‍ അധികം വിഡിയോകളും കണ്ടെടുത്തു. തെളിവിനായി വീഡിയോയുടെ ഒരു സ്‌ക്രീന്‍ഷോട്ട് എടുത്തെന്നും ഒറിജിനല്‍ ഫയല്‍ ഡിലീറ്റ് ചെയ്തെന്നും പൊലീസ് വ്യക്തമാക്കി. മഹാരാഷ്ട്ര സ്വദേശിയായ നാഗേഷ് മൂന്ന് മാസം മുമ്പാണ് കമ്പനിയില്‍ ജോയിന്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News