പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ അവകാശലംഘന നോട്ടീസ്

നിയമസഭ സ്പീക്കറുടെ ഓഫീസിനുമുന്നില്‍ ചരിത്രത്തില്‍ ആദ്യമായി കയ്യാങ്കളിയും അക്രമസമരവും നടത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. വി.കെ പ്രശാന്ത് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. റോജി എം. ജോണ്‍, സനീഷ് കുമാര്‍ ജോസഫ്, ടി.സിദ്ദിക്ക്, അന്‍വര്‍ സാദത്ത്, എ.കെ.എം.അഷ്‌റഫ്, മാത്യൂ കഴല്‍നാടന്‍ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്.

ഓഫീസിനു മുന്നില്‍ സ്പീക്കറെ അധിക്ഷേപിച്ച് കൊണ്ട് മുദ്രാവാക്ക്യം വിളിക്കുക തുടങ്ങിയവ ചട്ടവിരുദ്ധവും സാമാന്യ മര്യാദക്ക് നിരക്കാത്തതുമാണ് എന്ന് നോട്ടീസില്‍ പറയുന്നു. സ്പീക്കറുടെ വഴി തടഞ്ഞു കൊണ്ട് നിയമവിരുദ്ധമായി നടത്തിയ അക്രമ സമരം നിയമസഭാ ചരിത്രത്തിലെ ആദ്യത്തെതാണ് എന്നും അവകാശലംഘന നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

മാര്‍ച്ച് 21 ന് പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയ കയ്യാങ്കളിക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെ കൃത്യ നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുകയും ആക്ഷേപിക്കുകയും വനിതാ വാച്ച് ആന്റ് വാര്‍ഡന്‍മാരെപ്പോലും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത നടപടി അംഗീകരിക്കാനാവുന്നതല്ല എന്നും അവകാശ ലംഘന നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here