‘മതം ഒരു ആശ്വാസം ആകാം, ആവേശമാകരുത്’; ചർച്ചയായി ഗായകൻ വിധു പ്രതാപിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ഗായകൻ വിധു പ്രതാപ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ഇപ്പോൾ ഏറെ ചർച്ചയാവുകയാണ്. ‘മതം ഒരു ആശ്വാസം ആകാം, ആവേശമാകരുത്’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനോടകം നിരവധിപേരാണ് പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്. വിധു പ്രതാപിന്റെ നിലപാടിനെ പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് പോസ്റ്റിന് താഴെ കമ്മന്റുമായി എത്തിയിരിക്കുന്നത്.

Also read:“എൻ എച്ച് 66 ൽ പണി പൂത്തിയാകുന്ന ഭാഗങ്ങൾ തുറന്നു നൽകുന്നത് എൻ എച്ച് എ ഐ പരിശോധിക്കും”:മന്ത്രി പി എ മുഹമ്മദ് റിയാസ്

അതേസമയം, ചരിത്രത്തെ പാടെ തിരസ്‌കരിച്ചുകൊണ്ടാണ് അയോധ്യ പ്രാണ പ്രതിഷ്‌ഠ ചടങ്ങ് വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്‌തത്. ഹിന്ദി വാര്‍ത്താചാനലുകള്‍, മുന്‍പേ സംഘപരിവാര്‍വത്‌കരണത്തിന് വിധേയപ്പെട്ടപ്പോള്‍ തങ്ങളും ആ വ‍ഴിക്കുതന്നെ എന്ന് വ്യക്തമാക്കുന്നതായിരുന്നു അയോധ്യ തത്സമയ വാര്‍ത്തകളിലൂടെ മലയാള മാധ്യമങ്ങള്‍ തെളിയിച്ചത്. എന്നാല്‍, ആ വ‍ഴിക്ക് തങ്ങളില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചതിന്, ബാബറി മസ്‌ജിദിന്‍റെ അവശിഷ്‌ടങ്ങള്‍ക്ക് മേലെയാണ് അയോധ്യ ക്ഷേത്രം പണിതതെന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചതിന് കൈരളി ന്യൂസിനെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയ.

Also read:അയോധ്യ പ്രതിഷ്ഠാ ദിനം; ‘മതനിരപേക്ഷ രാഷ്ട്രത്തിന്റെ നാഥന്‍തന്നെ ഈ പ്രക്രിയയ്ക്ക് നേതൃത്വം നല്കുന്നു എന്നതാണ് കാലഘട്ടത്തിന്റെ ദുരന്തം’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

സംഘപരിവാര്‍ കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലി‍ഴയുന്ന സമീപനമാണ് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ സ്വീകരിച്ചതെന്നും വേറിട്ടുനിന്നത് കൈരളി ന്യൂസ് മാത്രമാണെന്നുമാണ് സോഷ്യല്‍ മീഡിയ എടുത്തുപറയുന്നത്. ‘ഓ ഇന്ത്യ !’ എന്ന് പേരിട്ട്, പ്രത്യേക ക്യാംപയിനായി ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുകാട്ടുന്ന പ്രത്യേക ചര്‍ച്ചകള്‍ സംഘടിപ്പിച്ചാണ് അയോധ്യ പ്രാണ പ്രതിഷ്‌ഠ ചടങ്ങ് കൈരളി തത്സമയം ജനങ്ങളിലേക്ക് എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News