നരഭോജി കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ; അടിയന്തിര ഘട്ടങ്ങളിൽ പോലീസിനെ വിളിക്കാൻ നിർദേശം

TIGER WAYANAD

മാനന്തവാടിയിൽ നരഭോജി കടുവ സാന്നിധ്യ പ്രദേശങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അടിയന്തിര ഘട്ടങ്ങളിൽ ആവശ്യങ്ങൾക്കായി പോലീസിനെ വിളിക്കണമെന്നും വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് അറിയിച്ചു. പഞ്ചാര കൊല്ലിയിൽ നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി മാനന്തവാടി നഗരസഭയ്ക്ക് കീഴിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽസബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പോലീസിന്റെ ഭാഗത്ത് നിന്നുള്ള നിർദേശം.

കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ഒത്തു കൂടുന്നത് കൂടുതൽ അപകടകരമാണ്. നരഭോജിയായ കടുവയെ പിടികൂടുന്നത് വരെ ഈ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണം. ഈ പ്രദേശങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതും അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതും ഒഴിവാക്കണം. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങരുതെന്നും ഇത് മനുഷ്യ ജീവന് അപകടമുണ്ടാക്കുമെന്നും അടിയന്തിര ഘട്ടങ്ങളിൽ ആവശ്യങ്ങൾക്കായി പോലീസിനെ വിളിക്കാവുന്നതാണെന്നും വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ALSO READ; വയനാട്ടിലെ എസ്റ്റേറ്റുകളിലെയടക്കം അടിക്കാടുകള്‍ വെട്ടണമെന്ന് ജില്ലാ വികസന സമിതി യോഗം

അടിയന്തിര ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പറുകൾ:
ടോൾ ഫ്രീ നമ്പർ: 112
തലപ്പുഴ പോലീസ് സ്റ്റേഷൻ: 049-352-56262
ഇൻസ്‌പെക്ടർ എസ്എച്ച്ഓ: 9497947334

മാനന്തവാടി പോലീസ് സ്റ്റേഷൻ: 04935 240 232
ഇൻസ്‌പെക്ടർ എസ്എച്ച്ഓ: 9497987199

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News