പരിക്കേറ്റ പലസ്തീൻ കുഞ്ഞുങ്ങളുമായുള്ള ആദ്യ വിമാനം അബുദാബിയിൽ

ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ പതിനഞ്ച് പലസ്തീൻ കുഞ്ഞുങ്ങളുമായുള്ള ആദ്യ വിമാനം അബുദാബിയിൽ എത്തി. പതിനഞ്ച് കുട്ടികളും കുടുംബാംഗങ്ങളും ഇവരോടൊപ്പമുണ്ട്. ആയിരം പലസ്തീൻ കുട്ടികളെ യു.എ.ഇയില്‍ എത്തിച്ച് ചികിത്സ നൽകുന്നതിന്റെ ഭാഗമായാണിത്.

ALSO READ: എട്ടുവയസുകാരന് വീട്ടുമുറ്റത്ത് വച്ച് പുലിയുടെ ആക്രമണം; 75 തുന്നൽ

നവംബർ 11നുശേഷം കുഞ്ഞുങ്ങളടക്കം 40 രോഗികൾ ആശുപത്രിയിൽ മരിച്ചതായി അൽശിഫ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ആയിരക്കണക്കിനു രോഗികൾ ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്നതായും ആശുപത്രി കെട്ടിടങ്ങൾ ഇസ്രായേൽ തകർത്തതായും റിപ്പോർട്ടുകളുണ്ട്.

ALSO READ: ‘പ്ലയർ ഓഫ് ദ ടൂർണമെന്റ്’ അവാർഡ്; ഐസിസിയുടെ പട്ടികയിൽ ഇടം നേടിയ നാല് ഇന്ത്യൻ താരങ്ങൾ

ഒക്ടോബർ ഏഴിന് ഇസ്രയേൽ ഗാസയിൽ ആരംഭിച്ച ആക്രമണത്തിൽ ഇതിനോടകം 12,000 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. പതിനായിരക്കണക്കിനു പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News