കെജ്‌രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തിൻ്റെ ലജ്ജാകരമായ കശാപ്പ്: ഐ എൻ എൽ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തിൻ്റെ ലജ്ജാകരമായ കശാപ്പാണെന്നും, രാജ്യത്തിനും ലോകത്തിനും മുന്നിൽ ഇന്ത്യയുടെ മുഖം അങ്ങേയറ്റം വികൃതമായിരിക്കുകയാണെന്നും ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. എൻഫോഴ്മെൻ്റ് ഡയറക്ട്രേറ്റ് (ഈ ഡി) കേന്ദ്ര സർക്കാറിൻ്റെ രാഷ്ട്രീയ ആയുധം മാത്രമായി അധപതിച്ചതിൻ്റെ മറ്റൊരു തെളിവു കൂടിയാണിത്. കഴിഞ്ഞ മാർച്ചിലാണ് ഡൽഹി ഉപ മുഖ്യമന്ത്രി സിസോദിയയെ അഴിമതി ആരോപണത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്തത്.

Also Read: അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; അഭിഷേക് സിങ്‌വിയുടെ വാദം തുടരുന്നു

ഈ ഡി അഴിമതിക്കെതിരെ സത്യസന്ധമായി പ്രവർത്തിക്കുന്ന സംവിധാനമാണെങ്കിൽ രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിയായ ഇലക്ട്രൽ ബോണ്ടിലൂടെ എണ്ണായിരത്തിലധികം കോടികൾ സംഭരിച്ച പ്രധാനമന്ത്രി മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയുമാണ് ആദ്യം അറസ്റ്റ് ചെയ്ത് ജയിലിലടക്കേണ്ടത്. ഇലക്ട്രൽ ബോണ്ടിലൂടെ പുറത്തുവന്നു കൊണ്ടിരിക്കുന്ന സാമ്പത്തീക കുംഭകോണം ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

Also Read: “എന്റെ ജീവിതം ഞാന്‍ രാജ്യത്തിനായി സമര്‍പ്പിച്ചത്; അഴിക്കുള്ളിലും രാജ്യത്തിന് വേണ്ടി ജീവിക്കും”: കെജ്‌രിവാളിന്റെ ആദ്യ പ്രതികരണം പുറത്ത്

ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ഒരു സംസ്ഥാന മുഖ്യമന്ത്രിയെ ഈ ഡി യെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നത്. ഇന്ത്യയിൽ ജനാധിപത്യം ഇത്രയധികം തകർക്കപ്പെട്ട ഒരു കാലം ഉണ്ടായിട്ടില്ല. കെജ്രിവാളിൻ്റെ അറസ്റ്റിനെതിരെ വ്യാപകമായി പ്രതിഷേധങ്ങൾ ഉയരണമെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News